ബ്രെക്‌സിറ്റ് നയത്തില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് മിനിസ്റ്റര്‍ രാജി വച്ചു;ബ്രെക്‌സിറ്റിനോടുളള സര്‍ക്കാരിന്റെ സമീപനം ബിസിനസുകളെ നശിപ്പിക്കുമെന്ന് ഫിലിപ്പ് ലീ; ബ്രെക്‌സിറ്റ് പ്രതീക്ഷിച്ചതിനേക്കാള്‍ സങ്കീര്‍ണമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍

ബ്രെക്‌സിറ്റ് നയത്തില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് മിനിസ്റ്റര്‍  രാജി വച്ചു;ബ്രെക്‌സിറ്റിനോടുളള സര്‍ക്കാരിന്റെ സമീപനം ബിസിനസുകളെ നശിപ്പിക്കുമെന്ന് ഫിലിപ്പ് ലീ; ബ്രെക്‌സിറ്റ് പ്രതീക്ഷിച്ചതിനേക്കാള്‍ സങ്കീര്‍ണമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍
സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് നയത്തില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് മിനിസ്റ്റര്‍ ഫിലിപ്പ് ലീ രാജി വച്ചു. നിലവില്‍ ബ്രെക്‌സിറ്റിനോടുളള സര്‍ക്കാരിന്റെ സമീപനം തന്റെ ബ്രാക്ക്‌നെല്‍ കോണ്‍സ്റ്റിറ്റിയൂവന്‍സിയിലെ ബിസിനസുകളെ നശിപ്പിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്. ബ്രെക്‌സിറ്റില്‍ പാര്‍ലിമെന്റിന്റെ റോള്‍ പരിമിതപ്പെടുത്തുന്ന സര്‍ക്കാര്‍ നയത്തെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. മിനിസ്റ്റര്‍മാര്‍ ബ്രെക്‌സിറ്റിനോടുള്ള തങ്ങളുടെ പാത തെരഞ്ഞെടുത്തതിന് ശേഷം ഒരിക്കല്‍ കൂടി റഫറണ്ടം നടത്താനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

യൂറോപ്യന്‍ യൂണിയന്‍ വിത്ത്ഡ്രാവല്‍ ബില്ലിനെതിരെ എതിര്‍ വോട്ടുകളുടെ പരമ്പര തന്നെ വന്നതിന് ശേഷമാണ് ലീ ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.2016ലെ യൂറോപ്യന്‍ യൂണിയന്‍ റഫറണ്ട സമയത്ത് റിമെയിന്‍ ക്യാമ്പിനെ പിന്തുണച്ച നേതാവാണ് ലീ. ബ്രെക്‌സിറ്റിനെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം നേരത്തെ തന്നെ മുന്നറിയിപ്പുകളേകിയിരുന്നു. നാം നേരത്തെ കണക്ക് കൂട്ടിയിരിക്കുന്നതിനേക്കാള്‍ ബ്രെക്‌സിറ്റ് സങ്കീര്‍ണമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് തന്റെ വെബ്‌സൈറ്റിലൂടെ ലീ മുന്നറിയിപ്പേകുന്നത്.

നിലവിലുള്ള വിലപേശല്‍ രീതിയിലൂടെയും നയങ്ങളിലൂടെയും യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ലീ തറപ്പിച്ച് പറയുന്നു. യുകെയെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിനുള്ള ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഫൈനല്‍ ഡീലില്‍ പാര്‍ലിമെന്റിന് അര്‍ത്ഥവത്തായ വോട്ട് ചെയ്യുന്നതിനുള്ള അവസരം നല്‍കുമെന്ന ബ്രെക്‌സിറ്റ് വാദികളുടെ വാഗ്ദാനത്തെയും ലീ തള്ളിക്കളയുന്നു.

'' ടേക്ക് ഇറ്റ് ഓര്‍ ലീവ് ഇറ്റ് വോട്ട്' ആണ് ഗവണ്‍മെന്റ് നിര്‍ദേശിക്കുന്നത്. ഡീലില്ലാതെ യൂണിയനില്‍ നിന്ന് വിട്ട് പോകേണ്ടുന്ന സാഹചര്യം വന്നാല്‍ എന്ത് തീരുമാനിക്കണമെന്ന റിമെയിന്‍ ക്യാമ്പുകാരുടെ ആവശ്യത്തെ സര്‍ക്കാര്‍ തളളിക്കളയുന്നുമുണ്ട്. യൂറോപ്യന്‍ യൂണിയന്‍ വിത്ത്ഡ്രാവല്‍ ബില്ലിന് മേല്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതികളെ എതിര്‍ക്കുന്ന സര്‍ക്കാരിന്റെ നയങ്ങളെ താന്‍ ഏത് സന്ദര്‍ഭത്തിലും എതിര്‍ക്കുമെന്നാണ് ലീ തറപ്പിച്ച് പറയുന്നത്. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും റിമെയിന്‍ ക്യാമ്പയിനര്‍മാരും ലീയുടെ രാജിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

Other News in this category4malayalees Recommends