അടുത്ത തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയ്ക്ക് മത്സരിക്കാനാകില്ല ; ജയിലില്‍ പോകും ; സുബ്രഹ്മണ്യന്‍ സ്വാമി

അടുത്ത തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയ്ക്ക് മത്സരിക്കാനാകില്ല ; ജയിലില്‍ പോകും ; സുബ്രഹ്മണ്യന്‍ സ്വാമി
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് മത്സരിക്കാനാകില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ രാഹുല്‍ ജയിലിലാകുമെന്ന് സുബ്രഹ്മണ്യന്‍ സാമി പ്രമുഖ ചാനലില്‍ പറഞ്ഞു. ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന രാഹുലിന്റെ പ്രസ്താവനയില്‍ അദ്ദേഹത്തിനെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു.

രാഹുല്‍ ജയിലില്‍ പോകണം, ലക്ഷക്കണക്കിന് ജനങ്ങള്‍ അംഗങ്ങളായ സംഘടയ്‌ക്കെതിരെ യാതൊരു പങ്കുമില്ലാത്ത കൊലപാതക ആരോപണം ഉയര്‍ത്തുക. ഗാന്ധിയുടെ കൊലപാതകത്തിന്റെ എഫ്‌ഐആറിലോ കോടതി വിധിയിലോ ആര്‍എസ്എസിനെതിരെ പരാമര്‍ശമില്ല. രണ്ടു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ രാഹുലിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ പോയാലും മത്സരിക്കുക സാധ്യമല്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.അദ്ദേഹത്തെ ശിക്ഷിക്കണോ എന്ന കാര്യം കോടതി തീരുമാനിക്കട്ടെയെന്നും സാമി പറഞ്ഞു. 2014 ല്‍ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ രാഹുല്‍ഗാന്ധി ഉന്നയിച്ച ഗുരുതര ആരോപണത്തിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുന്ദേ നല്‍കിയ പരാതിയിലാണ് രാഹുലിനെതിരെ കേസ് .

Other News in this category4malayalees Recommends