ആശ്രമത്തിലെ ആഭ്യന്തര പ്രശ്‌നം ; സ്വയം പ്രഖ്യാപിത ആള്‍ദൈവം തലയ്ക്ക് വെടിവച്ച് മരിച്ചു

ആശ്രമത്തിലെ ആഭ്യന്തര പ്രശ്‌നം ; സ്വയം പ്രഖ്യാപിത ആള്‍ദൈവം തലയ്ക്ക് വെടിവച്ച് മരിച്ചു
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ബയ്യൂജി മഹാരാജ് സ്വയം തലയ്ക്ക് വെടിവെച്ച്മരിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. വെടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബയ്യൂജിയെ ബോംബെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉദയ് സിങ് ദേശ്മുഖ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. മരണവിവര മറിഞ്ഞ് ബയ്യൂജിയുടെ അനുയായികള്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടി. അതേസമയം, പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 'ഇന്‍ഡോറിലെ തന്റെ ആശ്രമത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നത്' എന്ന് ആത്മഹത്യക്കുറിപ്പില്‍ എഴുതിയയാതി പൊലിസ് പറഞ്ഞു.

കുടുംബത്തിലുള്ള തര്‍ക്കമാണ് ആത്മഹത്യക്കു കാരണമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അമ്പതുവയസുകാരനായ ബയ്യൂജി വിഷാദരോഗിയായിരുന്നതായും കത്തിലുണ്ട്. ആളുകളുടെ മനസ് വായിച്ചെടുക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നയാളാണ് ബയ്യൂജിയെന്നാണ് അനുനായികള്‍ പറയുന്നത്. വിവാഹിതനും ഒരു മകളുടെ പിതാവുമാണ് ബയ്യൂജി.

മഹാരാഷ്ട്ര മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി ആനുയായികളുള്ള വ്യക്തിയാണ് ഭയ്യുജി മഹാരാജ്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ ബയ്യൂജിക്ക് ക്യാബിനറ്റ്പദവി വാഗ്ധാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു. വാദ്യ മേളക്കാരുടെ അകമ്പടിയോടെ വെളുത്ത മെഴസിഡസ് എസ്.യു.വിയില്‍ യാത്ര ചെയ്തിരുന്ന ബയ്യൂജിയുടെ ആഢംബര ജീവിതം പലപ്പോഴായി വര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.മാത്രമല്ല വേഗതയേറിയ കാറുകള്‍ ഓടിക്കുന്നതില്‍ കമ്പമുള്ളയാളായിരുന്നു ബയ്യൂജി. ഇന്‍ഡോര്‍ നഗരത്തോടടുത്ത് 200 ഏക്കര്‍ സ്ഥലത്താണ് അദ്ദേഹത്തിന്റെ ആശ്രമം.

Other News in this category4malayalees Recommends