ടൊറന്റോയിലെ വീട്ടില്‍ നിന്നും മയക്കുമരുന്നും തോക്കുകളും പിടിച്ചെടുത്തു;നാല് പേരെ കസ്റ്റഡിയിലെടുത്ത് കേസ് ചാര്‍ജ് ചെയ്തു; ടൊറന്റോയിലെ റീജന്റ് പാര്‍ക്ക് കമ്മ്യുണിറ്റിയില്‍ തോക്കുകളുമായി ബന്ധപ്പെട്ട ആക്രമണങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു

ടൊറന്റോയിലെ വീട്ടില്‍ നിന്നും മയക്കുമരുന്നും തോക്കുകളും പിടിച്ചെടുത്തു;നാല് പേരെ കസ്റ്റഡിയിലെടുത്ത് കേസ് ചാര്‍ജ് ചെയ്തു;  ടൊറന്റോയിലെ റീജന്റ് പാര്‍ക്ക് കമ്മ്യുണിറ്റിയില്‍ തോക്കുകളുമായി ബന്ധപ്പെട്ട ആക്രമണങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു
ടൊറന്റോയിലെ വീട്ടില്‍ നിന്നും മയക്കുമരുന്നും തോക്കുകളും പിടിച്ചെടുത്തതിനെ തുടര്‍ന്ന് നാല് പേരുടെ മേല്‍ പോലീസ് കേസ് ചാര്‍ജ് ചെയ്തതായി റിപ്പോര്‍ട്ട്.ശനിയാഴ്ച രാത്രി നടന്ന പരിശോധനയിലാണ് ഇവ പിടിച്ചെടുത്ത് നാല് പേരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സെര്‍ച്ച് വാറന്റ് പ്രകാരം ഇവിടെ തെരച്ചില്‍ നടത്തുകയും നാല് തോക്കുകളും മയക്കുമരുന്നു പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് പോലീസ് വിവരിക്കുന്നത്. ഷോട്ട് ഗണ്ണുകള്‍ക്ക് പുറമെ നല്ല അളവിലുള്ള വെടിക്കോപ്പും ഈ വീട്ടില്‍ നിന്നും കണ്ട് കെട്ടിയിട്ടുണ്ട്.

500 ഗ്രാമോളം മരിജുവാനയാണ് ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മുതിര്‍ന്നവരെയും രണ്ട് കുട്ടികളെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പോലീസ് വെളിപ്പെടുത്തുന്നു. ഓരോരുത്തരുടെ മേലും എട്ട് ചാര്‍ജുകള്‍ വീതമാണ് ചുമത്തിയിരിക്കുന്നത്. തോക്കുകള്‍ തീരെ ശ്രദ്ധയില്ലാതെ സൂക്ഷിക്കല്‍, നിരോധിക്കപ്പെട്ട തോക്കുകള്‍ സൂക്ഷിക്കല്‍, വെടിക്കോപ്പ് സൂക്ഷിക്കല്‍, കള്ളക്കടത്തിനായി മരിജുവാന സൂക്ഷിക്കല്‍ തുടങ്ങിയ ചാര്‍ജുകളാണ് ചുമത്തിയിരിക്കുന്നത്.

ജാമ്യച്ചീട്ട് ഹാജരാക്കാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരു കുട്ടിക്ക് മേലും ചാര്‍ജ് ചുമത്തിയിരുന്നു. നാല് പേരെയും ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് പറയുന്നത്. പ്രൊജക്ട് റെഡ് ബ്രിക്ക് എന്ന ഇനീഷ്യേറ്റീവിന്റെ ഭാഗമായിട്ടാണ് ഈ അന്വേഷണവും റെയ്ഡും നടത്തിയിരിക്കുന്നതെന്ന് പോലീസ് വെളിപ്പെടുത്തുന്നു. ടൊറന്റോയിലെ റീജന്റ് പാര്‍ക്ക് കമ്മ്യുണിറ്റിയില്‍ തോക്കുകളുമായി ബന്ധപ്പെട്ട ആക്രമണങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ഈ ഇനീഷ്യേറ്റീവ് പോലീസ് ആരംഭിച്ചത്.

Other News in this category4malayalees Recommends