ബ്രെക്‌സിറ്റ് ബില്‍ പാര്‍ലിമെന്റില്‍ വിജയിപ്പിച്ച് ഗവണ്‍മെന്റ്; 324 പേര്‍ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 298 പേര്‍; ഡീലില്ലാതെ വിട്ട് പോകേണ്ടി വന്നാല്‍ എന്ത് നീക്കം നടത്തുമെന്ന് എംപിമാരെ അറിയിക്കുമെന്ന് ഗവണ്‍മെന്റ്

ബ്രെക്‌സിറ്റ് ബില്‍ പാര്‍ലിമെന്റില്‍ വിജയിപ്പിച്ച് ഗവണ്‍മെന്റ്; 324 പേര്‍ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 298 പേര്‍; ഡീലില്ലാതെ വിട്ട് പോകേണ്ടി വന്നാല്‍ എന്ത് നീക്കം നടത്തുമെന്ന് എംപിമാരെ അറിയിക്കുമെന്ന് ഗവണ്‍മെന്റ്
നിര്‍ണായകമായ ബ്രെക്‌സിറ്റ് ബില്‍ 298 വോട്ടിനെതിരെ 324 വോട്ട് നേടി പാര്‍ലിമെന്റില്‍ വിജയിപ്പിച്ചെടുക്കാന്‍ ഗവണ്‍മെന്റിന് സാധിച്ചു. എന്നാല്‍ ഡീലുകളൊന്നുമില്ലാതെ യൂണിയന്‍ വിട്ട് പോകേണ്ടന്ന അവസ്ഥ വന്നാല്‍ എന്ത് നടപടിയാണെടുക്കുകയെന്ന കാര്യത്തില്‍ എംപിമാരെ മുന്‍കൂട്ടി അറിയിക്കുമെന്ന വിട്ട് വീഴ്ചയ്ക്ക് ഗവണ്‍മെന്റ് വഴങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. നോ ഡീല്‍ സെനാരിയോ ഉണ്ടാവുകയാണെങ്കില്‍ ഗവണ്‍മെന്‍് എന്ത് നീക്കമാണ് അടുത്തതായി നടത്തുകയെന്ന് തങ്ങളെ അറിയിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ടോറി എംപിമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന ഉറപ്പ് മാത്രമേ നല്‍കിയിട്ടുള്ളുവെന്നാണ് ഒരു മന്ത്രി പ്രതികരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന് തുറന്ന മനോഭാവമാണുള്ളതെന്നും ഇക്കാരണത്താല്‍ വരും ദിനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്ന് വരാനും വരാതിരിക്കാനും സാധ്യതയുണ്ടെന്നുമാണ് സോളിസിറ്റര്‍ ജനറലായ റോബര്‍ട്ട് ബക്ക്‌ലാന്‍ഡ് പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ വിത്ത്ഡ്രാവല്‍ ബില്ലിന് മേല്‍ ഹൗസ് ഓഫ് കോമണ്‍സ് നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ക്ക് വഴങ്ങാതിരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നുവെന്നതിന്റെ സൂചനയായിട്ടാണ് ഇന്നലത്തെ കോമണ്‍സ് ചര്‍ച്ചകളെ പരിഗണിച്ച് വരുന്നത്.

ചര്‍ച്ചക്കൊടുവില്‍ കെന്‍ ക്ലാര്‍ക്ക്, അന്ന സൗബ്രി എന്നീ രണ്ട് ടോറി എംപിമാര്‍ മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരായി വോട്ട് ചെയ്തിരിക്കുന്നത്. യുകെ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന വിഷയത്തില്‍ പാര്‍ലിമെന്റിന് എത്രത്തോളം അധികാരമുണ്ടന്നതിനെ കേന്ദ്രീകരിച്ചും ചര്‍ച്ച നീങ്ങിയിരുന്നു. പ്രതിപക്ഷം വെറുതെ പ്രശ്‌നം ഊതിപ്പെരുപ്പിച്ച് ബ്രെക്‌സിറ്റിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ബ്രെക്‌സിറ്റ് വിഷയത്തില്‍ ടോറികള്‍ പാര്‍ലിമെന്റിനെ പാര്‍ശ്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ലേബര്‍ അടക്കമുള്ള പ്രതിക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തിയിരുന്നത്.

ബ്രെക്‌സിറ്റിനോടുള്ള സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് സെക്രട്ടറി ഫിലിപ്പ് ലീ രാജി വച്ചത് ടോറികള്‍ക്ക് കടുത്ത ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. ബ്രെക്‌സിറ്റിന്റെ അവസാന ഗതി വ്യക്തമാകുന്നതിനായി രണ്ടാമതൊരു റഫറണ്ടം കൂടി നടത്തണമെന്നായിരുന്നു ലീ ആവശ്യപ്പെട്ടിരുന്നത്. ബ്രെക്‌സിറ്റില്‍ പാര്‍ലിമെന്റിന്റെ റോള്‍ ഉറപ്പിക്കുന്നതിനായി കോമണ്‍സില്‍ വോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദേശം അദ്ദേഹം തള്ളിക്കളയുകയായിരുന്നു. ഡീലുകളൊന്നുമില്ലാതെ യൂണിയന്‍ വിട്ട് പോകേണ്ടന്ന അവസ്ഥ വന്നാല്‍ എന്ത് നടപടിയാണെടുക്കുകയെന്ന കാര്യത്തില്‍ എംപിമാരെ മുന്‍കൂട്ടി അറിയിക്കുമെന്ന വിട്ട് വീഴ്ച സര്‍ക്കാര്‍ നല്‍കിയതില്‍ ലീ സന്തുഷ്ട് പ്രകടിപ്പിക്കുന്നു. ഇതിലൂടെ തന്റെ രാജി ന്യായീകരിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.

Other News in this category4malayalees Recommends