യുകെയില്‍ 16 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഫണ്ട് 989ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍; 2010 മുതല്‍ 2020 വരെയുള്ള കാലത്ത് 17 ശതമാനം വെട്ടിക്കുറയ്ക്കലുണ്ടാകുമെന്നാണ് ഐഎഫ്‌സ്

യുകെയില്‍ 16 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഫണ്ട്  989ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍; 2010 മുതല്‍ 2020 വരെയുള്ള കാലത്ത് 17 ശതമാനം വെട്ടിക്കുറയ്ക്കലുണ്ടാകുമെന്നാണ് ഐഎഫ്‌സ്
യുകെയില്‍ 16 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഫണ്ട് 1989ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്താന്‍ അധികം താമസമില്ലെന്ന മുന്നറിയിപ്പുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ സ്റ്റഡീസ് അഥവാ ഐഎഫ്എസ് രംഗത്തെത്തി. ഇത് പ്രകാരം സിക്‌സ്ത് ഫോം , ഫര്‍ദര്‍ എഡ്യുക്കേഷന്‍ സ്റ്റുഡന്റ്‌സിനുള്ള ചെലവിടലില്‍ 2010ന് ശേഷം 2020 വരെയുള്ള കാലത്ത് 17 ശതമാനം വെട്ടിക്കുറയ്ക്കലുണ്ടാകുമെന്നാണ് ഐഎഫ്‌സ് നടത്തിയ വിശകലനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ചില്‍ഡ്രന്‍സ് കമ്മീഷണര്‍ക്കുള്ള ഒരു റിപ്പോര്‍ട്ടിലാണ് ഐഎഫ്എസ് ഈ മുന്നറിയിപ്പുയര്‍ത്തിയിരിക്കുന്നത്.

പ്രധാനപ്പെട്ട ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലുടനീളം ചെലവിടല്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പത്തേതിനാക്കാള്‍ 42 ശതമാനം വര്‍ധിച്ചതിനിടെയാണ് ഈ വിശകലന ഫലം പുറത്ത് വന്നിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ചില്‍ഡ്രന്‍സ് ബജറ്റില്‍ ചെലവഴിക്കുന്ന 8.6 ബില്യണ്‍ പൗണ്ടില്‍ ഏതാണ്ട് പകുതിയോളവും കെയര്‍ സിസ്റ്റത്തിലെ 73,000 കുട്ടികള്‍ക്ക് വേണ്ടിയാണ് ചെലവഴിക്കപ്പെടുന്നത്.ബാക്കിയുള്ള തുകയാണ് ശേഷിക്കുന്ന 11.7 മില്യണ്‍ കുട്ടികള്‍ക്കായി ചെലവിടുന്നത്.

പ്രിവന്‍ഷന്‍ ആന്‍ഡ് യൂത്ത് സര്‍വീസുകള്‍ക്കുള്ള ചെലവിടലില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ 60 ശതമാനമാണ് വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്. പ്രതിസന്ധിയിലായ കുറച്ച് കുട്ടികള്‍ക്ക് സഹായം നല്‍കുന്നതിനായി വന്‍ തുകകള്‍ ചെലവഴിക്കേണ്ടി വരുന്നത് കൊണ്ട് നിയമാനുസൃത പിന്തുണയ്ക്ക് അര്‍ഹതയില്ലാത്ത മില്യണ്‍ കണക്കിന് വള്‍നറബിളായ കുട്ടികള്‍ക്ക് സഹായം ലഭിക്കാതെ പോകുന്ന അവസ്ഥയുണ്ടെന്നാണ് ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ഓഫ് ഇംഗ്ലണ്ടിലെ ആനി ലോംഗ്ഫീല്‍ഡ് വെളിപ്പെടുത്തുന്നത്.

2020 ആകുമ്പോഴേക്കും ഓരോ കുട്ടിക്കും ലഭിക്കുന്ന ബെനഫിറ്റുകള്‍ 4700 പൗണ്ടായി താഴുമെന്നും ഈ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2010ല്‍ ലഭിക്കുന്ന തുകയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17 ശതമാനം താഴ്ചയാണിത്. എന്നാല്‍ അതേ സമയം ഓരോ പെന്‍ഷനര്‍ക്കുമായി ചെലവഴിക്കുന്ന ബെനഫിറ്റ് ഏതാണ്ട് 10,000 പൗണ്ടായി നിലകൊള്ളുന്നുമുണ്ട്. എന്നാല്‍ പെന്‍ഷനര്‍മാര്‍ നേരിടുന്ന ദാരിദ്ര്യത്തേക്കാള്‍ കുട്ടികള്‍ക്കിടയിലെ ദാരിദ്ര്യം ഇപ്പോള്‍ ഇരട്ടിയായിത്തീര്‍ന്നിട്ടുമുണ്ട്.


Other News in this category4malayalees Recommends