ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 6ാം തിയതി ഗ്ലോസ്റ്റര്‍ ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വച്ച് നടക്കും

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 6ാം തിയതി ഗ്ലോസ്റ്റര്‍ ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വച്ച് നടക്കും

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വച്ച് ഒക്ടോബര്‍ 6ന് നടക്കും. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള 17 കുര്‍ബ്ബാന സെന്ററുകളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദൈവ വചനം കലാ രൂപത്തിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു വലിയ വേദിയാണ് ഈ കലോത്സവം. ഇതില്‍ നിന്നും വിജയികളായിട്ടുള്ളവരെയാണ് നവംബര്‍ 10 ന് ബ്രിസ്‌റ്റോളില്‍ നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.


ദൈവം സ്വയം വെളിപ്പെടുത്തുന്ന മാധ്യമമാണ് ദൈവ വചനം. അത് കലയിലൂടെ ആകുമ്പോള്‍ കൂടുതല്‍ ആസ്വാദ്യകരം. ദൈവവചനമാകുന്ന കണ്ണാടിയിലൂടെ ദൈവത്തിന്റെ തനിരൂപം മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള അവസരമാണ് ബൈബിള്‍ കലോത്സവം നമുക്ക് നല്‍കുന്നത്. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കീഴിലുള്ള എല്ലാ കുര്‍ബ്ബാന സെന്ററുകളില്‍ നിന്നും കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഈ വര്‍ഷത്തെ കലോത്സവം ചെയര്‍മാന്‍ റവ ഫാ ജോയി വയലിലും കോര്‍ഡിനേറ്റര്‍ റോയി സെബാസ്റ്റിയനും സസ്‌നേഹം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.smegbbiblekalolsavam.com

venue addrsse

Cryst school

Podsmead roadd

Gloucester GL2 5AE

Other News in this category4malayalees Recommends