സുഖമില്ലാത്ത ഭാര്യയുടെ അരികിലെത്താന്‍ യുവാവ് പോലീസിനെ കബളിപ്പിച്ച് വാഹനവുമായി പോയി

സുഖമില്ലാത്ത ഭാര്യയുടെ അരികിലെത്താന്‍ യുവാവ് പോലീസിനെ കബളിപ്പിച്ച് വാഹനവുമായി പോയി
ഭാര്യയ്ക്ക് സുഖമില്ലെന്നറിഞ്ഞ ഭര്‍ത്താവ് പോലീസ് വാഹനം അടിച്ചോണ്ട് പോയി. തെലുങ്കാനയിലെ സൂര്യപെട്ട് ജില്ലയില്‍വച്ചാണ് രസകരമായ സംഭവമുണ്ടായിരുന്നത്.

തിരുപതി ലിംഗരാജു എന്ന 30 കാരനാണ് സമയം കളയനില്ലാതെ പോലീസുകാരെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്തത്. ഷോപ്പിങ് മാളിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാഹനത്തിന്റെ അടുത്തെത്തി പെട്ടെന്ന് തന്നെ വാഹനത്തില്‍ ഇരുന്നിരുന്ന ഗണ്‍മാനോടും ഡ്രൈവറോടും സിഐ ആവശ്യപ്പെട്ടു എത്രയും വേഗം പുറത്തിറങ്ങൂ എന്നു പറഞ്ഞ് വാഹനവുമായി പോകുകയായിരുന്നു.

എന്നാല്‍ എന്തോ സംശയം തോന്നിയ ഡ്രൈവര്‍ ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെട്ടപ്പോഴാണ് വഞ്ചിക്കപ്പെട്ട കാര്യം മനസിലായത്. ഉടനെ തന്നെ വാഹനം കടത്തിക്കൊണ്ടുപോയ കാര്യം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെക്ക് പോസ്റ്റിന് സമീപത്ത് വച്ച് പോലീസ് വാഹനം പിടികൂടുകയായിരുന്നു.

പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സുഖമില്ലാത്ത ഭാര്യയെ കാണുന്നതിനാണ് ഇയാള്‍ പോയതെന്ന് തെളിഞ്ഞത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ ഐപിസി 39ാം വകുപ്പ് പ്രകാരം കേസെടുത്തുവെന്നും പോലീസ് പറഞ്ഞു.

Other News in this category4malayalees Recommends