സൗത്ത് ഓസ്‌ട്രേലിയ കുഞ്ഞുങ്ങളുടെ സംരക്ഷണമുറപ്പ് വരുത്തുന്നതിന് വേണ്ടി പുതിയ നിയമങ്ങള്‍ നിര്‍മിക്കും;ഇതിനായുള്ള നാഷണല്‍ ചൈല്‍ഡ് അബ്യൂസ് റോയല്‍ കമ്മീഷന്റെ 189 നിര്‍ദേശങ്ങള്‍ പരിഗണിക്കും

സൗത്ത് ഓസ്‌ട്രേലിയ കുഞ്ഞുങ്ങളുടെ  സംരക്ഷണമുറപ്പ് വരുത്തുന്നതിന് വേണ്ടി പുതിയ നിയമങ്ങള്‍ നിര്‍മിക്കും;ഇതിനായുള്ള നാഷണല്‍ ചൈല്‍ഡ് അബ്യൂസ് റോയല്‍ കമ്മീഷന്റെ 189 നിര്‍ദേശങ്ങള്‍ പരിഗണിക്കും
കുട്ടികളുടെ സംരക്ഷണമുറപ്പ് വരുത്തുന്നതിന് വേണ്ടി പുതിയ നിയമങ്ങള്‍ നിര്‍മിക്കുന്ന കാര്യം സൗത്ത്ഓസ്‌ട്രേലിയ ഗൗരവപരമായി പരിഗണിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനായി നാഷണല്‍ ചൈല്‍ഡ് അബ്യൂസ് റോയല്‍ കമ്മീഷന്റെ 189 നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും സൂചനയുണ്ട്. ഇതിനായി സ്റ്റേറ്റ് ഗവണ്മെന്റുകള്‍ പുതിയ നിയമങ്ങള്‍ പാസാക്കണമെന്നും കുട്ടികളെ പരിപാലിക്കുന്ന ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കണമെന്നും കെയറര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കണമെന്നും കുട്ടികളുടെ ചൂഷണത്തെ തടയുന്നതിന് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്ക് വയ്ക്കണമെന്നുമാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇതിനെ തുടര്‍ന്നാണ ് ഈനിര്‍ദേശങ്ങളില്‍ നിന്നും ഊര്‍ജവും പ്രചോദനവും ഉള്‍ക്കൊണ്ട് സൗത്ത്ഓസ്്രടേലിയ പുതിയ നിയമനിര്‍മാണം പരിഗണിച്ച് വരുന്നത്. ഈ നിര്‍ദേശങ്ങള്‍ സ്റ്റേറ്റിനെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രസക്തമാണെന്നും അത് നടപ്പിലാക്കാനാവുമോയെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പരിഗണിക്കേണ്ട സമയമായിരിക്കുന്നുവെന്നാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ റിഫോം മിനിസ്റ്റര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

പുതിയ നിയമങ്ങള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്നാണ് ഗ്രീന്‍സ് എംപിയായ മാര്‍ക്ക് പാര്‍നെല്‍ ഉറപ്പേകിയിരിക്കുന്നത്.ഈ വര്‍ഷമായിരുന്നു ഇത് സംബന്ധിച്ച പുതിയ നിയമം പാസാക്കിയിരുന്നത്.ഇതിലെ അപാകതകള്‍ പരിഹരിച്ച് കൊണ്ട് കുട്ടികളുടെ സുരക്ഷയിലെ പിഴവുകള്‍ അടച്ച് കൊണ്ടായിരിക്കും പുതിയ നിയമം അധികം വൈകാതെ സൗത്ത്ഓസ്‌ട്രേലിയ നിര്‍മിക്കുകയെന്നും സൂചനയുണ്ട്.
Other News in this category4malayalees Recommends