ഗണേഷ് കുമാര്‍ എംഎല്‍എയുടേയും ഡ്രൈവറുടേയും തല്ലു കൊണ്ടത് പോരാഞ്ഞിട്ട് യുവാവിനെതിരെ കേസും ; മാരാകായുധം ഉപയോഗിച്ച് ആക്രമിച്ചെന്ന് !!

ഗണേഷ് കുമാര്‍ എംഎല്‍എയുടേയും ഡ്രൈവറുടേയും തല്ലു കൊണ്ടത് പോരാഞ്ഞിട്ട് യുവാവിനെതിരെ കേസും ; മാരാകായുധം ഉപയോഗിച്ച് ആക്രമിച്ചെന്ന് !!
ഗണേശ്കുമാര്‍ എംഎല്‍എയുടെ കാറിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് എംഎല്‍എ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയ അനന്തകൃഷ്ണന്‍ എന്ന യുവാവിനെതിരേ ഗൗരവമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പരാതി. എംഎല്‍എയുടെ ഡ്രൈവറെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പിലാണ് കേസെടുത്തത്. കാറിന്റെ ലിവര്‍ ഉപയോഗിച്ച് അനന്ത കൃഷ്ണന്‍ തന്നെ ആക്രമിച്ചെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

കാറിനു പോകാന്‍ വഴിയൊരുക്കിയില്ലെന്ന പേരില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഗണേശ്കുമാറിനും പിഎക്കുമെതിരെ കേസെടുത്തിരുന്നു. അനന്തകൃഷ്ണനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അഞ്ചല്‍ പൊലീസ് കേസെടുത്തത്. ഗണേശ്കുമാറും ഡ്രൈവറും ചേര്‍ന്നു യുവാവിനെ അമ്മയുടെ മുന്നില്‍ വച്ചു മര്‍ദിച്ചെന്നാണു പരാതി. ഒപ്പമുണ്ടായിരുന്ന അമ്മയെ ഗണേശ്കുമാര്‍ ആക്ഷേപിച്ചെന്നും പരാതിയിലുണ്ട്.

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു പുറത്തിറങ്ങിയ എംഎല്‍എ യുവാവിനെ മര്‍ദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മര്‍ദിച്ചു. അനന്ത കൃഷ്ണനെ അഞ്ചല്‍ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Other News in this category4malayalees Recommends