യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് ലേബര്‍ പാളയത്തില്‍ പട...!! കോര്‍ബിന്റെ തിട്ടൂരം ലംഘിച്ച് ടോറികള്‍ക്കനുകൂലമായി കൈ പൊക്കിയത് 15 ലേബറുകള്‍; നേതാവിനോടിടഞ്ഞ് ആറ് എംപിമാര്‍ ഗുഡ് ബൈ പറഞ്ഞു

യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് ലേബര്‍ പാളയത്തില്‍ പട...!! കോര്‍ബിന്റെ തിട്ടൂരം ലംഘിച്ച് ടോറികള്‍ക്കനുകൂലമായി കൈ പൊക്കിയത് 15 ലേബറുകള്‍; നേതാവിനോടിടഞ്ഞ് ആറ് എംപിമാര്‍ ഗുഡ് ബൈ പറഞ്ഞു

കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഗ്രൂപ്പ് വഴക്ക് ശക്തമായി. ബ്രെക്‌സിറ്റിന് ശേഷം യുകെ യൂറോപ്യന്‍ ക്കണോമിക് ഏരിയയില്‍ തുടരുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ നടന്ന പാര്‍ലിമെന്ററി വോട്ടെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന കോര്‍ബിന്റെ തിട്ടൂരം ലംഘിച്ച് 15 ലേബര്‍ എംപിമാര്‍ ടോറി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പടലപ്പിണക്കം മറ നീക്കി പുറത്ത് വന്നിരിക്കുന്നത്. നേതാവിനോട് ഇടഞ്ഞ് ആറ് ലേബറുകള്‍ എംപി സ്ഥാനം രാജി വച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ തുടരണമെന്ന ടോറി നിലപാടിന് എതിരായി 70 ശതമാനം ലേബര്‍ എംപിമാര്‍ വോട്ട് ചെയ്തിട്ടുണ്ട്.


ഈ വിഷയത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടെന്ന കോര്‍ബിന്റെ നിര്‍ദേശം അവഗണിച്ച് 89 എംപിമാരാണ് വോട്ട് ചെയ്തിരിക്കുന്നത്. ബ്രെക്‌സിറ്റിന് ശേഷം യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റിനോട് ഗുഡ് ബൈ പറയണമെന്നും അതേ സമയം ഇഇഎയില്‍ തുടരണമെന്നുമാണ് ഗവണ്‍മെന്റിന്റെ നയം. ഇതിനെ പിന്തുണച്ച് 327 എംപിമാരുടെ വോട്ട് നേടാന്‍ ഇന്നലെ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 201 പേര്‍ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്തും വോട്ട് ചെയ്തിരിക്കുന്നു. ടോറി വിപ്പ് ലംഘിച്ച് കണ്‍സര്‍വേറ്റീവ് പാളയത്തില്‍ അന്നാ സൗബ്രി, കെന്‍ ക്ലാര്‍ക്ക്, ഡൊമിനിക് ഗ്രീവ് എന്നിവര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

ബ്രെക്സിറ്റിന് ശേഷം ഇഇഎയില്‍ ചേരുന്നത് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നതിന് സമാനമായിരിക്കുമെന്നും ഇത് റഫറണ്ട ഫലത്തെ നിഷേധിക്കുന്നത് പോലെയാണെന്നുമാണ് യൂണിയന്‍ വിരുദ്ധര്‍ മുന്നറിയിപ്പേകുന്നത്. ഈ അവസ്ഥയുണ്ടായാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരെ ബ്രിട്ടനിലേക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കേണ്ടി വരുമെന്നും ഇതിനെ എതിര്‍ക്കുന്നവര്‍ എടുത്ത് കാട്ടുന്നു. തല്‍ഫലമായി യൂറോപ്പിന് വെളിയിലുള്ള മറ്റ് രാജ്യങ്ങളുമായി യുകെയ്ക്ക് വ്യാപാരബന്ധം സ്ഥാപിക്കാനാവില്ലെന്നും ബ്രെക്സിറ്റര്‍മാര്‍ മുന്നറിയിപ്പേകുന്നുണ്ട്.

ബ്രെക്‌സിറ്റിന് ശേഷം യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റിനോട് വിടപറയുകയും അതേ സമയം ഇഇയ്ക്ക് പുറത്ത് നിലകൊള്ളുകയുമാണ് പാര്‍ട്ടിയുടെ നിലപാടെന്നും അതിനാല്‍ ഇതിനെ അനുകൂലിച്ച എംപിമാര്‍ക്ക് നന്ദി പറയുന്നുവെന്ന് കോര്‍ബിന്‍ പ്രസ്താവിച്ചിരുന്നു. ലേബര്‍ പാളയത്തിലുണ്ടായ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് ഷാഡോ കാബിനറ്റ് മിനിസ്റ്റര്‍ ലോറ സ്മിത്ത് ,ലേബര്‍ എംപിമാരായ ഗെഡ് കില്ലെന്‍, എല്ലി റീവ്സ്, ടോണിയ അന്റോണിയസി, റോസി ഡുഫീല്‍ഡ്, അന്ന മാക് മോറിന്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചത്. ബ്രെക്സിറ്റിന്റെ പേരില്‍ സര്‍ക്കാരിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ നിന്നും ഗുണമുണ്ടാക്കാന്‍ കോര്‍ബിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.Other News in this category4malayalees Recommends