നായികയ്ക്ക് 40 വയസ്സായാലും കുഴപ്പമില്ലെന്ന് കാലയിലൂടെ പാ രഞ്ജിത് തെളിയിച്ചു ; ഈശ്വരി റാവു

നായികയ്ക്ക് 40 വയസ്സായാലും കുഴപ്പമില്ലെന്ന് കാലയിലൂടെ പാ രഞ്ജിത് തെളിയിച്ചു ; ഈശ്വരി റാവു
40 വയസ്സു കഴിഞ്ഞ ഒരാള്‍ക്കും നായികയായി അഭിനയിക്കാമെന്ന് പാ രഞ്ജിത്ത് കാലയിലൂടെ തെളിയിച്ചുവെന്ന് ചിത്രത്തില്‍ രജനിയുടെ ഭാര്യയായി അഭിനയിച്ച ഈശ്വരി റാവു. തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോള്‍ ആദ്യം കരുതിയത് രജനിയുടെ അമ്മയായി അഭിനയിക്കാനാണെന്ന് ഈശ്വരി റാവു പറഞ്ഞു. തന്നെ ക്ഷണിച്ചപ്പോള്‍ രഞ്ജിത്തിനോട് പറഞ്ഞത് സൂപ്പര്‍സ്റ്റാറിന്റെ അമ്മയായി അഭിനയിക്കാനില്ലെന്നാണ്.

കുടുംബാംഗങ്ങള്‍ക്കും ഇത് അത്ര നല്ലതായി തോന്നിയിരുന്നില്ല. 40ാം വയസ്സില്‍ രജനിയോടും വിജയ്‌യോടും കൂടെ ഡ്യുവറ്റ് പാടാനല്ലേ വിളിക്കുന്നത് എന്ന ചോദ്യമാണ് അവര്‍ ഉന്നയിച്ചത്. എന്നാല്‍, തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് രഞ്ജിത്ത് രജനീകാന്തിന് ഓപ്പസിറ്റുള്ള റോള്‍ തന്നതെന്നും നടി പറഞ്ഞു.

ഏതാണ്ട് ഒരു ദശാബ്ദത്തിന് ശേഷമാണ് ഈശ്വരി റാവു തമിഴ് സിനിമയിലേക്ക് മടങ്ങി വരുന്നത്. സെല്‍വി എന്ന കാലയുടെ ഭാര്യയുടെ റോളിലാണ് ഈശ്വരി അഭിനയിച്ചത്.ഇവര്‍ തമ്മിലുള്ള റൊമാന്‍സും വ്യത്യസ്തമായ വീക്ഷണകോണിലാണ് പാ രഞ്ജിത്ത് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം വന്‍ ഹിറ്റായി കഴിഞ്ഞു.

Other News in this category4malayalees Recommends