യുകെയില്‍ റിവഞ്ച് പോണുമായി ബന്ധപ്പെട്ട പരാതികളില്‍ മൂന്നിലൊന്നും പിന്‍വലിക്കുന്നു; കാരണം പേര് വിവരങ്ങള്‍ മറച്ച് വയ്ക്കാന്‍ സമ്മതിക്കാത്തതും പോലീസില്‍ നിന്നും പിന്തുണ ലഭിക്കാത്തതും; നിയമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തം

യുകെയില്‍ റിവഞ്ച് പോണുമായി ബന്ധപ്പെട്ട പരാതികളില്‍  മൂന്നിലൊന്നും  പിന്‍വലിക്കുന്നു; കാരണം പേര് വിവരങ്ങള്‍ മറച്ച് വയ്ക്കാന്‍ സമ്മതിക്കാത്തതും പോലീസില്‍ നിന്നും പിന്തുണ ലഭിക്കാത്തതും; നിയമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തം
യുകെയില്‍ റിവഞ്ച് പോണുമായി ബന്ധപ്പെട്ട പരാതികളില്‍ മൂന്നിലൊന്നും പരാതിക്കാര്‍ തന്നെ പിന്‍വലിക്കുന്നുവെന്ന ഞെട്ടിക്കുന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. റിവഞ്ച് പോണിനെ ക്രിമിനല്‍ കുറ്റമായി മാറ്റിയത് 2015ലായിരുന്നു. അന്ന് മുതല്‍ സമര്‍പ്പിക്കപ്പെട്ട 7806 പരാതികളില്‍ 2813 എണ്ണവും ചാര്‍ജുകളൊന്നും ചുമത്തേണ്ടെന്ന് പറഞ്ഞ് പിന്‍വലിക്കപ്പെടുകയായിരുന്നു. തങ്ങളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അനുവദിക്കാത്തതിനാലാണ് തങ്ങള്‍ പരാതി പിന്‍വലിച്ചതെന്നാണ് ചിലര്‍ ന്യായീകരിക്കുന്നത്. എന്നാല്‍ പോലീസില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നാരോപിച്ചാണ് മറ്റ് ചിലര്‍ പരാതി പിന്‍വലിച്ചിരിക്കുന്നത്.

റിവഞ്ച് പോണിന്റെ ഇരകളെ പിന്തുയ്ക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നാണ് ദി മിനിസ്ട്രി ഓഫ് ജസ്റ്റിസ് പറയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നിയമത്തില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ പദ്ധതിയില്ലെന്നും മന്ത്രാലയം സ്ഥിരീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിയമത്തില്‍ മാറ്റം വരുത്താനായി നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍ പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണറായ ജൂലിയ മുല്ലിഗന്‍ ഒരു പെറ്റിഷന്‍ ലോഞ്ച് ചെയ്തിരുന്നു. അതായത് ഇരകളുടെ വ്യക്തിത്വം മറച്ച് വയ്ക്കാന്‍ പര്യാപ്തമാകുന്ന വിധത്തില്‍ നിയമം മാറ്റണമെന്നായിരുന്നു അവര്‍ ഈ പെറ്റീഷനിലൂടെ ആവശ്യപ്പെട്ടിരുന്നത്.

പ്രത്യേകിച്ചും ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇത് അത്യാവശ്യമാണെന്നും അവര്‍ വാദിച്ചിരുന്നു. ഇത് ലോഞ്ച് ചെയ്ത് ഇന്നേ വരെയുള്ള കാലത്തിനിടെ ഈ പെറ്റീഷനെ പിന്തുണച്ച് 15,000 പേരാണ് ഒപ്പിട്ടിരിക്കുന്നത്. അടിസ്ഥാനപരമായി ഐഡന്റിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമത്തില്‍ ന്യൂനതകളുണ്ടെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും അതിനാല്‍ അതുടനെ മാറ്റാന്‍ തയ്യാറാകണമെന്നുമാണ് ജൂലിയ ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 43 പോലീസ് സ്‌റ്റേഷനുകളില്‍ 34 എണ്ണത്തില്‍ നിന്നും റിവഞ്ച് പോണുമായി ബന്ധപ്പെട്ട പരാതികളുടെ കണക്കുകള്‍ ബിബിസി ശേഖരിച്ചിരുന്നു.

സ്വകാര്യ , ലൈംഗിക മെറ്റീരിയലുകള്‍ സമ്മതമില്ലാതെ ഷെയര്‍ ചെയ്യുന്നതടക്കമുള്ള കുറ്റങ്ങളാണ് റിവഞ്ച് പോണില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ മറ്റൊരു വ്യക്തിയുടെ ഫോട്ടോകളോ വീഡിയോകളോ ഉള്‍പ്പെടുന്നുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ അവരുടെ അനുവാദമില്ലാതെ ആണ് ഇവ ഷെയര്‍ ചെയ്യപ്പെടുന്നത്. ആളുകള്‍ ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളും വീഡിയോകളുമായിരിക്കുമിത്. ഇവ ഷെയര്‍ ചെയ്യുന്നതും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതും റിവഞ്ച് പോണ്‍ കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലും വെയില്‍സിലും ഈ കുറ്റത്തിന് ലഭി്ക്കുന്ന പരമാവധി ശിക്ഷ രണ്ട് വര്‍ഷത്തെ തടവാണ്. സ്‌കോട്ട്‌ലന്‍ഡില്‍ ഇത് അഞ്ച് വര്‍ഷമാണ്.

Other News in this category4malayalees Recommends