റോള്‍സ് റോയ്‌സ് 4600 പേരെ അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ പിരിച്ച് വിടും; മിഡില്‍ മാനേജര്‍മാരെയും ബാക്ക്-ഓഫീസ് സ്റ്റാഫുകളെയും കൂടുതല്‍ ബാധിക്കും; ഡെര്‍ബിയിലെ ബേസിലെ ഏറെ പേര്‍ക്ക് പണി പോവും; ലക്ഷ്യം പുനക്രമീകരണത്തിലൂടെ ചെലവ് ചുരുക്കല്‍

റോള്‍സ് റോയ്‌സ്  4600 പേരെ അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ പിരിച്ച് വിടും; മിഡില്‍ മാനേജര്‍മാരെയും ബാക്ക്-ഓഫീസ് സ്റ്റാഫുകളെയും കൂടുതല്‍ ബാധിക്കും; ഡെര്‍ബിയിലെ ബേസിലെ ഏറെ പേര്‍ക്ക് പണി പോവും; ലക്ഷ്യം പുനക്രമീകരണത്തിലൂടെ ചെലവ് ചുരുക്കല്‍
യുകെയിലെ എന്‍ജിനീയറിംഗ് സ്ഥാപനമായ റോള്‍സ് റോയ്‌സ് 4600 പേരെ അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ പിരിച്ച് വിടാന്‍ ആലോചിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കമ്പനി നിര്‍ണായകമായ രീതിയില്‍ പുനക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണീ അഴിച്ച് പണി നടത്തുന്നത്. ഇതിന്റെ ഭാഗമായി മുഖ്യമായും മിഡില്‍ മാനേജര്‍മാരെയും ബാക്ക്-ഓഫീസ് സ്റ്റാഫുകളെയുമായിരിക്കും ഈ പിരിച്ച് വിടല്‍ ബാധിക്കുന്നത്. ഡെര്‍ബിയിലെ ബേസിനെ ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

കമ്പനി സിവില്‍ എയറോസ്‌പേസ്, ഡിഫെന്‍സ്, പവര്‍ സിസ്റ്റംസ് എന്നിവയിലേക്ക് തങ്ങളുടെ ബിസിനസിന്റെ ശ്രദ്ധ വീണ്ടും കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണീ അഴിച്ച് പണി.പിരിച്ച് വിടാനൊരുങ്ങുന്നവരില്‍ മൂന്നിലൊന്ന് പേരെയും ഈ വര്‍ഷം അവസാനം പിരിച്ച് വിടുമെന്നാണ് റോള്‍സ് റോയ്‌സ് വ്യക്തമാക്കുന്നത്. ഈ പിരിച്ച് വിടല്‍ പരിപാടി 2019ലും തുടരുന്നതായിരിക്കും. 2020ല്‍ പുനക്രമീകരണം പൂര്‍ത്തിയാക്കുന്നതായിരിക്കും.

പുനക്രമീകരണത്തനായി 500 മില്യണ്‍ പൗണ്ട് വേണ്ടി വരുമെന്നും എന്നാല്‍ 2020 അവസാനമാകുമ്പോഴേക്കും ഇതിലൂടെ പ്രതിവര്‍ഷം 400 മില്യണ്‍ പൗണ്ട് ലാഭിക്കാനാവുമെന്നും റോള്‍സ് റോയ്‌സ് വെളിപ്പെടുത്തുന്നു. തങ്ങളുടെ ട്രെന്റ് 1000 എന്‍ജിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള യജ്ഞം തുടരുമെന്നും കമ്പനി ഉറപ്പേകുന്നു. അധികച്ചെലവ് വെട്ടിക്കുറയ്ക്കുകയെന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം അനിവാര്യമായ കാര്യമാണെന്നാണ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവായ വാരെന്‍ ഈസ്റ്റ് ബിബിസിയോട് പ്രതികരിച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ മാനേജര്‍മാര്‍ വളരെ കുറച്ച് മാത്രമേ കമ്പനിക്ക് ആവശ്യമുള്ളുവെന്നതിനാലാണ് ഈ ഗണത്തില്‍ പെട്ടവരെ കൂടുതലായി പിരിച്ച് വിടുന്നതെന്നും കമ്പനി വിശദീകരിക്കുന്നു. മാനേജ്‌മെന്റ് സിസ്റ്റം സങ്കീര്‍ണമായിരിക്കുന്നുവെന്നും അതിനാല്‍ അത് ലളിതവല്‍ക്കരിക്കുകയെന്നതും പുതിയ നീക്കത്തിലൂടെ ഉദ്ദേശശിക്കുന്നുണ്ടെന്നും റോള്‍സ് റോയ്‌സ് പറയുന്നു. എന്നാല്‍ മാത്രമേ മത്സരാത്മകമായ ബിസിനസ് രംഗത്ത് പിടിച്ച് നില്‍ക്കാനാവുകയുള്ളുവെന്നും കമ്പനി പറയുന്നു.

Other News in this category4malayalees Recommends