ക്യൂബെക്കില്‍ ആല്‍ക്കഹോള്‍ ഉപഭോഗ-വിതരണ നിയമങ്ങളില്‍ വന്‍ ഇളവുകള്‍; ഇനി മുതല്‍ ഹോട്ടലിന്റെ ലോബിയില്‍ വച്ചും മറ്റ് കോമണ്‍ ഏരിയകളില്‍ വച്ചും വെള്ളമടിക്കാം; റസ്‌റ്റോറന്റുകള്‍ക്ക് ആല്‍ക്കഹോള്‍ ഡെലിവിറി പെര്‍മിറ്റിനായി അപേക്ഷിക്കാം

ക്യൂബെക്കില്‍ ആല്‍ക്കഹോള്‍ ഉപഭോഗ-വിതരണ നിയമങ്ങളില്‍ വന്‍ ഇളവുകള്‍; ഇനി മുതല്‍ ഹോട്ടലിന്റെ ലോബിയില്‍ വച്ചും മറ്റ് കോമണ്‍ ഏരിയകളില്‍ വച്ചും വെള്ളമടിക്കാം; റസ്‌റ്റോറന്റുകള്‍ക്ക് ആല്‍ക്കഹോള്‍ ഡെലിവിറി പെര്‍മിറ്റിനായി അപേക്ഷിക്കാം
ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് ക്യൂബെക്കില്‍ വന്‍ ഇളവുകള്‍ അനുവദിക്കുന്ന നിയമം പാസാക്കി. ബില്‍ 170 എന്ന പേരിലുള്ള ഈ നിയമം നാഷണല്‍ അസംബ്ലി ചൊവ്വാഴ്ച ഏകകണ്‌ഠേനയാണ് പാസാക്കിയിരിക്കുന്നത്. ആല്‍ക്കഹോള്‍ പെര്‍മിറ്റ് സിസ്റ്റം, നിയപരമായ ഉപയോഗം തുടങ്ങിയവയില്‍ ഇത് പ്രകാരം ആവശ്യമായ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. എവിടെയൊക്കെ ആളുകള്‍ക്ക് ആല്‍ക്കഹോള്‍ എങ്ങിനെയൊക്കെ ഉപയോഗിക്കാമെന്ന നിയമങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.

കനാബി എവിടെ നിന്നും പര്‍ച്ചേസ് ചെയ്യാമെന്നും ഉപയോഗിക്കാമെന്നുമുള്ള നിയമങ്ങള്‍ ക്യുബെക്ക് ഗവണ്‍മെന്റ് അടുത്തിടെ കര്‍ക്കശമാക്കിയെങ്കിലും പുതിയ നിയമത്തിലൂടെ ആല്‍ക്കഹോളിന്റെ കാര്യത്തില്‍ കടുത്ത വിട്ട് വീഴ്ചകളും ഇളവുകളുമാണ് അനുവദിച്ചിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് ആളുകള്‍ക്ക് ആല്‍ക്കഹോള്‍ റസ്‌റ്റോറന്റില്‍ വച്ച് മീല്‍ ഓര്‍ഡര്‍ ചെയ്യാതെ തന്നെ ഉപയോഗിക്കാനാവും. ഇതിന് പുറമെ ആളുകള്‍ക്ക് ആല്‍ക്കഹോള്‍ ഹോട്ടലിന്റെ ലോബിയില്‍ വച്ചും മറ്റ് കോമണ്‍ ഏരിയകളില്‍ വച്ചും കഴിക്കാന്‍ സാധിക്കും. റസ്‌റ്റോറന്റുകള്‍ക്ക് ആല്‍ക്കഹോള്‍ ഡെലിവിറി പെര്‍മിറ്റിനായി അപേക്ഷിക്കാനുമാവും.

രാത്രി പത്ത് മണിവരെ ആല്‍ക്കഹോള്‍ സെര്‍വ് ചെയ്യുന്ന ടെറസുകളില്‍ ഇനിമുതല്‍ കുട്ടികളെ കൊണ്ട് വരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഗ്രോസറി സ്‌റ്റോറുകള്‍ക്കും ഡിപാന്യൂര്‍സുകള്‍ക്കും രാവിലെ ഏഴ് മണി വരെ ആല്‍ക്കഹോള്‍ വില്‍ക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഉത്തരവാദിത്വമുള്ള ആല്‍ക്കഹോള്‍ ഉപഭോഗത്തെ പിന്തുണയ്ക്കുന്ന വിധത്തി്‌ല# റസ്റ്റോറന്റ്, ബാര്‍ ഉടമകള്‍ക്ക് പരിശീലനം നല്‍കണമെന്നും പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നു. മിനിസ്റ്റര്‍ ഓഫ് പബ്ലിക്ക് സേഫ്റ്റി ഒരു ഉത്തരവ് പ്രഖ്യാപിക്കുന്നതിനെതുടര്‍ന്ന് ബില്‍ 170 നടപ്പില്‍ വരുന്നതായിരിക്കും.

Other News in this category4malayalees Recommends