ട്രംപ് ആദ്യ തവണ പ്രസിഡന്റാകുന്ന പ്രായമേറിയ ആള്‍; ഏറ്റവും പണക്കാരന്‍; റിയാലിറ്റി ഷോ അവതാരകന്‍; ഹോളിവുഡ് പ്രൊഡ്യൂസര്‍; ഗ്രന്ഥകര്‍ത്താവ്; മൂന്ന് വിവാഹം കഴിച്ചയാള്‍; ഗവണ്‍മെന്റ് സര്‍വീസില്‍ മുന്‍ പരിചയമില്ല; 72 വയസ് തികയുന്ന ട്രംപിന് പ്രത്യേകതകളേറെ

ട്രംപ് ആദ്യ തവണ പ്രസിഡന്റാകുന്ന പ്രായമേറിയ ആള്‍; ഏറ്റവും പണക്കാരന്‍; റിയാലിറ്റി ഷോ അവതാരകന്‍; ഹോളിവുഡ് പ്രൊഡ്യൂസര്‍; ഗ്രന്ഥകര്‍ത്താവ്; മൂന്ന് വിവാഹം കഴിച്ചയാള്‍; ഗവണ്‍മെന്റ് സര്‍വീസില്‍ മുന്‍ പരിചയമില്ല; 72 വയസ് തികയുന്ന ട്രംപിന് പ്രത്യേകതകളേറെ
യുഎസ് പ്രസിഡന്റും വിവാദ നായകനുമായ ഡൊണാള്‍ഡ് ട്രംപിന് ഇന്ന് 72 വയസ് തികയുകയാണ്.അമേരിക്കയുടെ 45ാമത് പ്രസിഡന്റാകുന്നതിന് മുമ്പ് ബിസിനസ്മാന്‍, പുസ്തകമെഴുത്തുകാരന്‍, ടെലിവിഷന്‍ പഴ്‌സണാലിറ്റി തുടങ്ങിയ നിരവധി രംഗങ്ങളില്‍ അദ്ദേഹം തിളങ്ങിയിരുന്നു. 1946 ജൂണ്‍ 14നായിരുന്നു അദ്ദേഹം ന്യൂയോര്‍ക്കില്‍ പിറന്നത്. ഈ അവസരത്തില്‍ ട്രംപിനെ പറ്റി അറിയേണ്ടുന്ന പത്ത് പ്രത്യേകതകളാണ് ചുവടെ വിവരിക്കുന്നത്.


1-അമേരിക്കയില്‍ ആദ്യ തവണ പ്രസിഡന്റാകുന്ന ഏറ്റവും പ്രായമുള്ള പ്രസിഡന്റെന്ന ബഹുമതി ട്രംപിന് സ്വന്തം. തന്റെ 70ാം വയസിലാണ് അദ്ദേഹം വൈറ്റ്ഹൗസിലെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് 69ാം വയസില്‍ പ്രസിഡന്റായ റൊണാള്‍ഡ് റെയ്ഗനായിരുന്നു ഈ റെക്കോര്‍ഡ്. എന്നാല്‍ പിന്നീട് 1984ല്‍ തന്റെ 73ാം വയസില്‍ റെയ്ഗന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2-3.1 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ട്രംപാണ് ഇതു വരെ അധികാരമേറ്റ അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഏറ്റവും സമ്പന്നന്‍.

3- ട്രംപ് വേള്‍ഡ് ടവര്‍ എന്ന ഭീമന്‍ ബില്‍ഡിംഗിന്റെ ഉടമയാണ് ഇദ്ദേഹം . മാന്‍ഹാട്ടനില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇതൊരു റെസിഡന്‍ഷ്യല്‍ സ്‌ക്കൈസ്‌ക്രാപ്പറാണ്. ഇത് 2001ലായിരുന്നു വികസിപ്പിച്ചിരുന്നത്. ഇതിന് 72 നിലകളുണ്ട് ലോകത്തിലെ ഏറ്റവും ഉയരമുള്ള റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകളിലൊന്നാണിത്.

4-2004ല്‍ ദി അപ്രെന്റിസ് എന്ന റിയാലിറ്റി ടിവി ഷോയുടെ അവതാരകനായി ട്രംപ് തിളങ്ങിയിരുന്നു. എന്‍ബിസിയിലാണിത് പ്രക്ഷേപണം ചെയ്തിരുന്നത്.

5- ദി അപ്രന്റിസിന്റെ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ അദ്ദേഹം ഹോളിവുഡിലും തിളങ്ങി

6- 1996 മുതല്‍ 2015 വരെ ദി മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്റെ ഉടമയായിരുന്നു ട്രംപ്. 2015ല്‍ വില്യം മോറിസ് എന്‍ഡ്യുവര്‍ പേജന്റ് ട്രംപില്‍ നിന്നും വാങ്ങുകയായിരുന്നു.

7- ട്രംപ്; ദി ഗെയിം എന്ന തന്റേതായ ബോര്‍ഡ് ഗെയിമിന്റെ ഉടമയാണ് ട്രംപ്.

8- ഇതുവരെ മൂന്ന്‌പേരെയാണ് ട്രംപ് വിവാഹം കഴിച്ചത്.1977 മുതല്‍ 1992 വരെ ഇവാനയായിരുന്നു ട്രംപിന്റെ ഭാര്യ. 1993 മുതല്‍ 1999 വരെ മാര്‍ലയായിരുന്നു ട്രംപിന്റെ പത്‌നി. നിലവില്‍ മെലാനിയയാണ് അദ്ദേഹത്തിന്റെ ഭാര്യ. 2005ലായിരുന്നു ഇവരെ അദ്ദേഹം വിവാഹം കഴിച്ചിരുന്നത്. അഞ്ച് മക്കളാണ് ട്രംപിനുള്ളത്.

9-1990ല്‍ട്രംപ് കടുത്ത കടബാധിതനായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹംഅതില്‍ നിന്നും കരകയറി. നിലവില്‍ 100ല്‍ അധികം കമ്പനികളുടെ ഉടമയാണിദ്ദേഹം.

10- ഇതിന് മുമ്പ് ഗവണ്‍മെന്റ് സര്‍വീസില്‍ യാതൊരു വിധത്തിലുള്ള റോളും അദ്ദേഹം വഹിച്ചിരുന്നില്ല.

Other News in this category4malayalees Recommends