ഹാപുര്‍ കൊലപാതകം ; പോലീസ് വാദം തെറ്റ് ; ഗോ ഹത്യ സ്ഥിരീകരിച്ച് വീഡിയോ പുറത്തുവന്നു

ഹാപുര്‍ കൊലപാതകം ; പോലീസ് വാദം തെറ്റ് ; ഗോ ഹത്യ സ്ഥിരീകരിച്ച് വീഡിയോ പുറത്തുവന്നു
ഹാപൂര്‍ ; ഉത്തര്‍പ്രദേശിലെ പിലാഖുവ ഗ്രാമത്തില്‍ ജനക്കൂട്ടം 45 കാരനെ തല്ലിക്കൊന്നത് ഗോഹത്യ ആരോപിച്ചാണെന്ന് വ്യക്തമാക്കുന്ന പുതിയ വീഡിയോ പുറത്ത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സമായുദ്ദീനെ ആള്‍ക്കൂട്ടം ചീത്ത വിളിക്കുന്നതിന്റെയും താടിപിടിച്ചു വലിച്ചു മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു പശുവിനെ കൊല്ലാന്‍ ശ്രമിച്ചതിനിടെയാണ് പിടിയിലായതെന്ന് സമയാദ്ദീനെ കൊണ്ട് നിര്‍ബന്ധിച്ചു പറയിപ്പിക്കാന്‍ ശ്രമിക്കുന്നതും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. ദൃശ്യത്തിന്റെ ആധികാരികത സ്ഥരീകരിക്കപ്പെട്ടിട്ടില്ല.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പശുമോഷണവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട തര്‍ക്കമാണ് കൊലപാതകമെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതു സ്ഥിരീകരിക്കുന്നതാണ് ദൃശ്യങ്ങള്‍. എന്നാല്‍ ബൈക്കുകള്‍ തമ്മിലിടിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയാണ് പിലാഖുവ ഖാസിം എന്നയാളാണ് കൊല്ലപ്പെട്ടത്. സയാമുദ്ദിന്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. പശു മോഷണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണെന്നാണ് ഇരുകൂട്ടരും വാദിക്കുന്നത്.

മുറിവേറ്റ് വീണ് കിടക്കുന്ന ഖാസിം നിലവിളിക്കുന്നതും അക്രമികളെ ഒരാള്‍ വിലക്കുന്നതും ആദ്യ വീഡിയോയില്‍ കാണാം. നമ്മള്‍ എത്തിയില്ലെങ്കില്‍ രണ്ടു മിനിറ്റിനുള്ളില്‍ പശുവിനെ കൊന്നേനെയെന്ന് മറ്റൊരാള്‍ പറയുന്നുണ്ട്. അയാള്‍ കശാപ്പുകാരനാണ്. പശുകുട്ടിയെ കൊല്ലാന്‍ നോക്കിയത് എന്തിനാണെന്ന് ചോദിക്കൂ എന്ന് മൂന്നാമത്തെയാള്‍ പറയുന്നുണ്ട്. എന്നാല്‍ പോലീസ് റിപ്പോര്‍ട്ടിലോ സയാമുദ്ദീന്റെ കുടുംബം നല്‍കിയ പരാതിയിലോ പശുവിനെ ബന്ധപ്പെടുത്തി പരാമര്‍ശമില്ല.

Other News in this category



4malayalees Recommends