ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ സ്ഥാപന വാര്‍ഷികവും പെരുന്നാളും ജൂലൈ 20,21,22 തീയതികളില്‍

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ സ്ഥാപന വാര്‍ഷികവും പെരുന്നാളും ജൂലൈ 20,21,22 തീയതികളില്‍
ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപനത്തിന്റെ 40ാമത് വാര്‍ഷികവും 2018 ജൂലൈ 20,21,22 ( വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഇടവകമെത്രാപ്പോലിത്ത അഭി: യല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തിലും പ്രശസ്ത വാഗ്മിയും സുവിശേഷ പ്രാസംഗികനുമായ വന്ദ്യ പാറേക്കര പൗലോസ് കോറെപ്പിസ്‌കോപ്പായുടെയും സഹോദര ഇടവകകളിലെ വന്ദ്യ വൈദികരുടേയും സഹകാര്‍മ്മിജത്വത്തിലും മുന്‍പതിവുപോലെ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.


ജുലൈ 20, 21 (വെള്ളി ശനി) ദിവസങ്ങളില്‍ വന്ദ്യ പാറേക്കര അച്ചന്റെ സുവിശേഷഘോഷണവും ധ്യാനവും ഉണ്ടായിരിക്കും. ശനിയാഴ്ച വൈകിട്ട് അഭി: തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും ഞായാറാഴ്ച രാവിലെ വി: കുര്‍ബ്ബാനയും ഉണ്ടായിരിക്കും.


വിശ്വാസികളേവരും പരിശുദ്ധന്റെ പെരുന്നാളിലും പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന സുവിശേഷ യോഗത്തിലും ആദ്യാവസാനം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി വന്ദ്യ തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായും സഹവികാരി ബഹു: ബിജുമോന്‍ അച്ചനും കര്‍ത്രുനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.


Other News in this category



4malayalees Recommends