Impact 2018 Niagara ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Impact 2018  Niagara ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
Canada spiritual Group ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന IMPACT 2018 Niagara യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.ജൂലൈ 13,14,15 തീയതികളില്‍ നയാഗര വെള്ളച്ചാട്ടത്തിനടുത്തു ക്യാനഡ ബെസ്‌ററ് വാല്യൂ ഇന്‍ വെല്ലാന്‍ഡില്‍ വെച്ച് നടത്തപ്പെടുന്ന (1030 Niagara St, Welland, ON L3C 1M6) സമ്മര്‍ ക്യാമ്പില്‍

ഒണ്ടാരിയോയിലെ വിവിധ പട്ടണങ്ങളായ .ഗ്രെയ്റ്റര്‍ ടോറോണ്ടോ, ഹാമില്‍ട്ടണ്‍ നയാഗ്ര, കിച്ച്‌നര്‍ ലണ്ടന്‍,വിന്‍ഡ്‌സര്‍,ബാരി,പീറ്റര്‍ബറോ ,കിങ്സ്റ്റണ്‍ തുടങ്ങിയ സ്ഥലങ്ങളിലെ മലയാളികളുടെ ഒരു ആത്മീയ സമ്മേളനമാണിത്. ഈ വര്ഷം തെരെഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം 'ക്രിസ്തുവിനെ അറിയുകയും നമ്മിലൂടെ അറിയിക്കുകയും ' എന്നതാണ്


ജൂലൈ 13 വെള്ളിയാഴ്ച 9 .30 നു ആരംഭിക്കുന്ന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകനായി ഡോ. പ്രിന്‍സ് തോമസ്

വിവിധ ക്‌ളാസ്സുകള്‍ നയിക്കുന്നതായിരിക്കും.പ്രശസ്ത ഗായകന്‍ ലോര്‍ഡ്‌സണ്‍ ആന്റണിയും ബെനിസന്‍ ബേബിയും സംഗീത ശുശ്രുഷയ്ക്കു നേതൃത്വം നല്‍കും.പവര്‍ ടോക്ക് ,കൗണ്‍സിലിംഗ്, talent night,ഡിബേറ്റ് ,ചോദ്യോത്തര വേദി തുടങ്ങിയവ ഈ ക്യാമ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു..ഇതോടൊപ്പം 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി തിമോത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ജൂനിയര്‍ റിട്രീറ്റും ഉണ്ടായിരിക്കുന്നതാണ്

രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ നടക്കുന്ന കിഡ്‌സ് ഫെസ്റ്റില്‍ കുട്ടികള്‍ക്കായി വ്യത്യസ്തമായ പ്രോഗ്രാമുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്.


ജൂലൈ 13 നുo 14 നും വൈ കുന്നേരം 6 മണിക്ക് പൊതു മീറ്റിങ്ങുകളും ക്രമീകരിച്ചിട്ടുണ്ട്. ജൂലൈ 15 ന് സംയുക്ത ആരാധനയോടു കൂടെ സമ്മര്‍ ക്യാംപിനു സമാപനമാകും.


Other News in this category



4malayalees Recommends