ഡല്‍ഹി കൂട്ട ആത്മഹത്യ ; കുടുംബവുമായി പരിചയമുള്ള ആള്‍ദൈവത്തെ പോലീസ് ചോദ്യം ചെയ്തു ; ദുരൂഹതകള്‍ വീണ്ടും

ഡല്‍ഹി കൂട്ട ആത്മഹത്യ ; കുടുംബവുമായി പരിചയമുള്ള ആള്‍ദൈവത്തെ പോലീസ് ചോദ്യം ചെയ്തു ; ദുരൂഹതകള്‍ വീണ്ടും
ഡല്‍ഹി കൂട്ട ആത്മഹത്യയില്‍ ആള്‍ദൈവത്തിന്റെ പ്രേരണയുണ്ടോയെന്നറിയാന്‍ പോലീസ്. ഗീതാ മാ എന്ന ആള്‍ദൈവത്തെ പോലീസ് ചോദ്യം ചെയ്തു. കുടുംബം താമസിച്ചു വന്ന ബുറാഡിയിലെ വീടു നിര്‍മ്മിച്ച കരാറുകാരന്റെ മകളാണ് ഗീതാ മായെന്ന ആള്‍ദൈവം. ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ ഗീതാ മായും കുടുംബവുമായുള്ള ബന്ധം പുറത്തുവന്നിരുന്നു. ശനിയാഴ്ച ഇവരുടെ വീട്ടില്‍ പോകാനിരുന്നതാണെന്ന് ഗീതാ മാ പറയുന്നു. കുടുംബത്തെ അറിയില്ലെന്നും പിതാവ് വഴിയുള്ള പരിചയം മാത്രമുള്ളൂവെന്നും ഇവര്‍ സമ്മതിക്കുന്നു. ശനിയാഴ്ച കാണാനിരുന്നതാണെന്നും ഗീതാ മാ പറയുന്നു.

ബാട്ടിയ കുടുംബത്തില്‍ ആത്മഹത്യയ്ക്ക് ഒരാഴ്ച മുമ്പ് ആത്മാവിനെ സ്വതന്ത്രമാക്കുന്ന ബാധ് തപസ്യ എന്ന ചടങ്ങ് നടന്നിരുന്നതായി മരിച്ച ലളിതാ ഭാട്ടിയയുടെ ഡയറി കുറിപ്പില്‍ പറയുന്നു. എന്നാലിത് പത്തു വര്‍ഷം മുമ്പ് മരിച്ച അച്ഛന്റെ ആത്മാവിന് ശാന്തിക്കായി നടത്തിയതാണെന്നും കുറിച്ചിട്ടുണ്ട് .

Other News in this category



4malayalees Recommends