ഗുജറാത്ത് അതിര്‍ത്തിയില്‍ പാക് വ്യോമ താവളം ; ചൈനയില്‍ വികസിപ്പിച്ചെടുത്ത ജെ എഫ് -17 യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചേക്കുമെന്നും റിപ്പോര്‍ട്ട് ; വീണ്ടും പ്രകോപനവുമായി പാകിസ്താന്‍

ഗുജറാത്ത് അതിര്‍ത്തിയില്‍ പാക് വ്യോമ താവളം  ;  ചൈനയില്‍ വികസിപ്പിച്ചെടുത്ത ജെ എഫ് -17 യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചേക്കുമെന്നും റിപ്പോര്‍ട്ട് ; വീണ്ടും പ്രകോപനവുമായി പാകിസ്താന്‍
മറ്റെവിടേയുമല്ല ഇന്ത്യന്‍ അതിര്‍ത്തി കണ്ടുള്ള പുതിയ നീക്കവുമായി പകിസ്താന്‍.ഗുജറാത്തിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്ത് വ്യോമ താവളം തുറന്നാണ് പാക് വെല്ലുവിളി. ഗുജറാത്തിലെ സൗരാഷ്ട്ര -കച്ച് മേഖലയ്ക്ക് സമീപമാണ് താവളം തുറന്നിരിക്കുന്നത്. ഇന്ത്യയോട് ചേര്‍ന്നുള്ള പാക് സിന്ദ് പ്രവിശ്യയിലെ ഹൈദരാബാദ് ജില്ലയിലെ ഭോലാരിയില്‍ അത്യാധുനിക എയര്‍ ഫീന്‍ഡും തുറന്നിട്ടുണ്ട്. ഇവിടെ ചൈനയില്‍ വികസിപ്പിച്ചെടുത്ത ജെ എഫ് -17 യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചേക്കുമെന്നും സൂചനയുണ്ട്.

വ്യോമതാവളം ഒരുക്കിയിട്ട് കുറച്ചു കാലമായെങ്കിലും അടുത്തിടെയാണ് യുദ്ധ വിമാനങ്ങള്‍ വിന്യസിക്കാന്‍ തുടങ്ങിയത്. ജലമാര്‍ഗ്ഗമുള്ള ആക്രമണങ്ങള്‍ക്ക് ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നെന്ന ആരോപണമുള്ള പാക് നേവിയുടെ പ്രത്യേക ദൗത്യസേനയേയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയെ വെല്ലുവിളിക്കാന്‍ കൂടുതല്‍ ജെ എഫ് -17 വിമാനങ്ങള്‍ ഇവിടെ എത്തിക്കാനാണ് പാക് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category



4malayalees Recommends