ജ്യേഷേഠന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകവേ അനിയന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

ജ്യേഷേഠന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകവേ അനിയന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
ഖത്തറില്‍ വച്ച് മരിച്ച ജ്യേഷ്ഠന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഒപ്പം പോകാനായി വിമാനത്താവളത്തിലെത്തിയ അനിയന്‍ കുഴഞ്ഞുവീണ് മരിച്ചു.

തൃശൂര്‍ ചാവക്കാട് വട്ടേക്കാട് ഇര്‍ഷാദാണ് കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞുവീണ് മരിച്ചത്. ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം 20 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുകയായിരുന്നു. അല്‍ഖോറിലെ ബന്ധുവീട്ടില്‍ വച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഇര്‍ഷാദിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പൂര്‍ത്തിയാക്കുകയായിരുന്നു ഖത്തറില്‍ തന്നെ ജോലി ചെയ്യുന്ന അനിയന്‍ രാസാലുദ്ദിന്‍ (48).

മൃതദേഹം ഇന്നലെ ജെറ്റ് എയര്‍വേസില്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഹമദ് വിമാനത്താവളത്തിലെത്തിയിരുന്നു രിസാലുദ്ദീനും സുഹൃത്തുക്കളും. വിമാനത്താവളത്തിലെ പാസ്‌പോര്‍ട്ട് വിഭാഗത്തിലെത്തിയ രിസാലുദ്ദീന്‍ കുഴഞ്ഞുവീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു.

വൈകീട്ട് നാലു മണിക്കാണ് സംഭവം. ഖത്തര്‍ പെട്രോളിയത്തിലാണ് രിസാലുദ്ദിന്‍ ജോലി ചെയ്യുന്നത്. ഇര്‍ഷാദിന്റെ മൃതദേഹം ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കൂടെയുള്ളവര്‍. രിസാലുദ്ദിന് ഭാര്യയും നാലു മക്കളുമുണ്ട്. ഇര്‍ഷാദിന് ഭാര്യയും ഒരു കുട്ടിയും ഉണ്ട് ,

Other News in this category



4malayalees Recommends