ക്രമ സമാധാന പ്രശ്‌നമുണ്ടാകുമെന്ന മുന്നറിയിപ്പ് ; ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു

ക്രമ സമാധാന പ്രശ്‌നമുണ്ടാകുമെന്ന മുന്നറിയിപ്പ് ; ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു
ലൈംഗീക പീഡന കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ധൃതിപിടിച്ച് വേണ്ടെന്ന് തീരുമാനം. ബിഷപ്പിനെതിരായ മുഴുവന്‍ തെളിവുകളും ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായാല്‍ ജലന്തറില്‍ ക്രമ സമാധാന പ്രശ്‌നമുണ്ടാകുമെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറഞ്ഞ് തടഞ്ഞിരിക്കുന്നത്.

അതിനിടെ തെളിവ് ശേഖരണത്തിന്റെ ഭാഗമായി സഭയില്‍ നിന്നും രാജിവച്ച് പുറത്തുപോയ കന്യാസ്ത്രീയുടെ മൊഴിയും രേഖപ്പെടുത്തും. ബിഷപ്പിന്റെ പെരുമാറ്റ ദൂഷ്യം മൂലം 18 പേര്‍ കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ചുപോയതായി റിപ്പോര്‍ട്ടുണ്ടായി. ഇവരില്‍ ചിലരെയെങ്കിലും കണ്ടെത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

അതിനിടെ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കി. ബിഷപ്പ് വത്തിക്കാനിലേക്ക് കടന്നേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് പൊലീസ് നടപടി.

കണ്ണൂരിലെ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയപ്പോളും ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ തങ്ങി തന്നെ പീഡിപ്പിച്ചതായി കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. ഈ ചടങ്ങുകളുടെ വിശദാംശങ്ങള്‍ കൂടി ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിലാണ് കണ്ണൂരിലെ മഠങ്ങളില്‍ പരിശോധന നടക്കുന്നത്.

ജലന്തര്‍ ബിഷപ്പ് 12 തവണ ബലാത്സംഗം ചെയ്‌തെന്ന് കന്യാസ്ത്രീ രഹസ്യമൊഴി നല്‍കിയിരുന്നു. പീഡനം നടന്നത് കുറവിലങ്ങാട്ട് മഠത്തിലെ 20ാം നമ്പര്‍ മുറിയിലാണെന്ന് കന്യാസ്ത്രീ മൊഴി നല്‍കി. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്നായിരുന്നു പൊലീസിന് നല്‍കിയ മൊഴി. രഹസ്യമൊഴിയിലെ വെളിപ്പെടുത്തലോടെ പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി. നേരത്തെ പറയാതിരുന്നത് മാനനഷ്ടവും ജീവഹാനിയും ഭയന്നെന്ന് കന്യാസ്ത്രീ പറഞ്ഞു. ക്രൈംബ്രാഞ്ച് പഞ്ചാബ് പൊലീസിന്റെ സഹായം തേടി.ബിഷപ്പ് രാജ്യംവിട്ടുപോകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചിരുന്നു

Other News in this category



4malayalees Recommends