ഡോ.രാമന്‍ മാരാര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെല്‍ബണില്‍

ഡോ.രാമന്‍ മാരാര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെല്‍ബണില്‍
മെല്‍ബണ്‍: മലയാളീ അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ നേതൃത്വത്തില്‍ MAV യു ടെ സ്ഥാപകാംഗമായിരുന്ന ഡോ.രാമന്‍ മാരാരുടെ ഓര്‍മ്മയ്ക്കായി നടത്തി വരുന്ന ടൂര്‍ണ്ണമെന്റിന് ഈ മാസം 14 ശനിയാഴ്ച തുടക്കമാകും. ഗ്ലന്‍ റോയിയില്‍ (123, ജസ്റ്റിന്‍ അവന്യൂ, ഗ്ലന്‍ റോയി) 14, 21, 28 തീയതികളിലാണ് മത്സരങ്ങള്‍ നടക്കുക.

മെല്‍ബണിലെ നോര്‍ത്തേന്‍ വാരിയേഴ്‌സ് ടീം ക്യാപ്റ്റന്‍ എബി പോള്‍, ടൂര്‍ണ്ണമെന്റ് കോഓര്‍ഡിനേറ്റര്‍ ബിക്‌സ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

പങ്കെടുക്കുന്ന ടീമുകളും ക്യാപ്റ്റന്‍മാരും നോര്‍ത്തേന്‍ വാരിയേഴ്‌സ് (എബി പോള്‍ ) കേരളാസ് പോര്‍ട്ട് സ് ക്ലബ്ബ് ( രമേഷ് കണ്ണൂര്‍) ടി എസ്സു് ഇലവന്‍ ( തോമസ് ഫ്രാന്‍സിസ് ) മോഹന്‍ലാല്‍ മുസ്താഷ് (കിരണ്‍) തെക്കന്‍ ക്രൂസ് (രാജേഷ് ) എസ്സന്‍ഡന്‍ ചലഞ്ചേഴ്‌സ് ( വി പി ന്‍ ) മെല്‍ബണ്‍ ബ്ലാസ്റ്റേഴ്‌സ് (മുനീബ്) റഡ്ബാക്ക്‌മെല്‍ബണ്‍ (ദി നില്‍)

വിജയിക്കുന്ന ടീമുകള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും, ക്യാഷ് അവാര്‍ഡുകളും 19.08.2018ന് സ്പ്രിംഗ് വേയ്‌ലില്‍ വച്ചു നടക്കുന്ന MAV യു ടെ ഓണാഘോഷ ചടങ്ങില്‍ വച്ച് നല്കുന്നതാണ്.

14, 21, 28 തീയതികളില്‍ മെല്‍ബണിലെ മുഴുവന്‍ഫുട്‌ബോള്‍ പ്രേമികളേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.


Other News in this category



4malayalees Recommends