11 കാരിയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ച 17 പേര്‍ അറസ്റ്റിലായത്. ; നേരിട്ടത് ഏഴു മാസത്തെ പീഡനം ; ആദ്യം പീഡനത്തിനിരയാക്കിയത് 66 കാരനായ പ്ലംബര്‍

11 കാരിയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ച 17 പേര്‍ അറസ്റ്റിലായത്. ; നേരിട്ടത് ഏഴു മാസത്തെ പീഡനം ; ആദ്യം പീഡനത്തിനിരയാക്കിയത് 66 കാരനായ പ്ലംബര്‍

വെറും 11 വയസ്സുള്ള പെണ്‍കുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്ത സംഭവത്തില്‍ 17 പേര്‍ അറസ്റ്റില്‍. ചെന്നൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കെട്ടിടത്തിന്റെ സുരക്ഷാ ഗാര്‍ഡും ലിഫ്റ്റ് ഓപ്പറേറ്ററും വെള്ളം വിതരണക്കാരും പിടിയിലായി. ശീതള പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്താണ് പീഡനം. ഫ്‌ളാറ്റിലെ താമസക്കാരിയായ കുട്ടിയെ സുരക്ഷാ ജീവനക്കാരനും മറ്റ് കരാര്‍ ജീവനക്കാരുമാണ് പീഡനത്തിന് ഇരയാക്കിയത്.


കടുത്ത ശാരീരിക പ്രശ്‌നം അനുഭവിച്ച കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മഹിളാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ 17 പേരെ അറസ്റ്റ് ചെയ്തു. 7 മാസമായി പീഡനം തുടര്‍ന്നു.

66 കാരനായ പ്ലംബറാണ് മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി ആദ്യം പീഡനം നടത്തിയത്. ദൃശ്യം മൊബൈലില്‍ പകര്‍ത്തി അത് കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. സഹ ജീവനക്കാരും ഇതു തുടര്‍ന്നു. പോക്‌സോ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി .


Other News in this category



4malayalees Recommends