നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി തള്ളി
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുള്ള പകര്‍പ്പ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ദൃശ്യങ്ങള്‍ കൈമാറിയാല്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും നടിയുടെ സുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു. ഇതു പരിഗണിച്ചാണ് ഹര്‍ജി തള്ളിയത്.

നടിയെ ആക്രമിച്ച് മുഖ്യപ്രതി പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയിലും ദിലീപ് ഹര്‍ജി തള്ളിയിരുന്നു. പ്രതിക്ക് ഇതു കൈമാറിയാല്‍ ദുരുപയോഗം ചെയ്യുമെന്നും സുരക്ഷയെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ശക്തമായി ഉന്നയിച്ചു. ഇതു പരിഗണിച്ച് ഹര്‍ജി തള്ളിയിരുന്നു.

ഇതിനിടെ നിരവധി രേഖകള്‍ ദിലീപ് കോടതി ഇടപെടലിലൂടെ നേടിയിരുന്നു .

Other News in this category



4malayalees Recommends