ഉറക്കെ ഫോണ്‍ വിളി ; സുഹൃത്തിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

ഉറക്കെ ഫോണ്‍ വിളി ; സുഹൃത്തിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി
ഫോണില്‍ ഉറക്കെ സംസാരിച്ച യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ദുബായ് അല്‍ക്വാസിസിലെ താമസ സ്ഥലത്തായിരുന്നു സംഭവം. കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് ഇരുവരും.

കൊല്ലപ്പെട്ട യുവാവ് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കേ ശബ്ദം കുറയ്ക്കാന്‍ 37 കാരനായ പ്രതി ആവശ്യപ്പെടുകയായിരുന്നു. ഇതിനെ ചൊല്ലി ബാല്‍ക്കണിയില്‍ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തിലായി. തുടര്‍ന്ന് മദ്യ ലഹരിയിലായിരുന്ന പ്രതി സുഹൃത്തിനെ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൊലപാതകം, ലൈസന്‍സില്ലാത്ത മദ്യ ഉപയോഗം എന്നിവ ചുമത്തി പ്രതിയ്‌ക്കെതിരെ കേസെടുത്തു.

Other News in this category



4malayalees Recommends