യുവ നടനുമായുള്ള പ്രണയ വാര്‍ത്ത ; ഹണി റോസ് പറയുന്നതിങ്ങനെ

യുവ നടനുമായുള്ള പ്രണയ വാര്‍ത്ത ; ഹണി റോസ് പറയുന്നതിങ്ങനെ
നടി ഹണി റോസുമായി ബന്ധപ്പെട്ട് പുതിയൊരു വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഹണിറോസ് ഒരു യുവനടനുമായി പ്രണയത്തിലാണെന്ന്. കഴിഞ്ഞവര്‍ഷവും ഇതുപോലെ നടിയും യുവനടനുമായുള്ള പ്രണയത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. അടുത്തിടെ ഹിറ്റ് സിനിമയുടെ ഭാഗമായ യുവനടനുമായി ചേര്‍ത്താണ് ഇപ്പോള്‍ ഗോസിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.ചില തമിഴ് സിനിമ വെബ്‌പോര്‍ട്ടലുകളില്‍ ആദ്യം വന്ന വാര്‍ത്ത മലയാളത്തിലെ ഓണ്‍ലൈനുകളും ഏറ്റുപിടിക്കുകയായിരുന്നു. ഒരു യുവനടനുമായി ഹണി റോസ് പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതയാകുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍. അതേസമയം താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഹണി റോസ് പറഞ്ഞു. ഇപ്പോള്‍ കരിയറില്‍ തിരക്കാണെന്നും വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും നടി വ്യക്തമാക്കി

Other News in this category



4malayalees Recommends