ഫേസ്ബുക്ക് വഴി പ്രണയം ; ബംഗളൂരുവിലെത്തി മലയാളിയെ പീഡിപ്പിച്ചു ; പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ്

ഫേസ്ബുക്ക് വഴി പ്രണയം ; ബംഗളൂരുവിലെത്തി മലയാളിയെ പീഡിപ്പിച്ചു ; പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ്
ബംഗളൂരുവില്‍ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. യുവതിയെ ഗര്‍ഭിണിയാക്കിയ വളാഞ്ചേരി സ്വദേശി അജ്മല്‍ ബാബു നാട്ടിലേക്ക് മുങ്ങുകയായിരുന്നു. യുവാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ മുഹമ്മദ് ഫേസ്ബുക്കിലൂടെയാണ് ബംഗളൂരുവിലുള്ള യുവതിയുമായി ബന്ധം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം ചെയ്തു പീഡനത്തിന് ഇരയാക്കി. ഗര്‍ഭിണിയായതോടെ പ്രതി മുങ്ങി. 1.07 ലക്ഷം രൂപ തട്ടിയെടുത്തതിന് ശേഷമാണ് അജ്മലിനെ കാണാതായത്. തുടര്‍ന്ന് ഈ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്ക് വിളിച്ചുവരുത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് പോലീസ് കേസെടുത്തു. പീഡനത്തിനും പണം തട്ടിയെടുത്തതിനുമെതിരെ കര്‍ണാടക പോലീസും അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട് .

Other News in this category



4malayalees Recommends