ഓസ്‌ട്രേലിയയില്‍ ടെക് ടാലന്റുകള്‍ക്ക് അവസരങ്ങളുടെ പൂക്കാലം; സാങ്കേതിക വിദഗ്ധരുടെ കുറവില്ലാതാക്കാന്‍സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്ലാന്‍; സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാമിലേക്ക് മാറുന്ന പുതിയ വിസ സിസ്റ്റം ഒരുങ്ങുന്നു

ഓസ്‌ട്രേലിയയില്‍ ടെക് ടാലന്റുകള്‍ക്ക് അവസരങ്ങളുടെ പൂക്കാലം;  സാങ്കേതിക വിദഗ്ധരുടെ കുറവില്ലാതാക്കാന്‍സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്ലാന്‍;  സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാമിലേക്ക് മാറുന്ന പുതിയ വിസ സിസ്റ്റം ഒരുങ്ങുന്നു
ഓസ്‌ട്രേലിയയില്‍ ടെക് ടാലന്റുകള്‍ക്ക് അവസരങ്ങളുടെ പൂക്കാലം വരുന്നു.സാങ്കേതികരംഗത്ത് ഉയര്‍ന്ന കഴിവ് പ്രകടിപ്പിക്കുന്ന കുടിയേറ്റക്കാരെ ഓസ്‌ട്രേലിയയിലേക്കെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന ഉറപ്പുമായി മിനിസ്റ്റര്‍ ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആയ അലന്‍ ടുഡ്ജ് രംഗത്തെത്തിയിട്ടുണ്ട്. ഇവിടുത്തെ സാങ്കേതിക വിദഗ്ധരുടെ വിടവ് സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്ലാനിലൂടെ നികത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതിനായുള്ള വിസ പരിഷ്‌കാരങ്ങള്‍ എത്തരത്തില്‍ നടപ്പിലാക്കണമെന്ന കാര്യം ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ചര്‍ച്ച ചെയ്ത് വരുകയാണ്.

സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാമിലേക്ക് മാറുന്ന വിധത്തിലായിരിക്കണം രാജ്യത്തെ പുതിയ സിസ്റ്റമെന്നും അലന്‍ നിര്‍ദേശിക്കുന്നു. ലേബര്‍ മാര്‍ക്കറ്റ് നേരിടുന്ന തൊഴിലാളി ദൗര്‍ലഭ്യം പരിഹരിക്കുന്നതില്‍ ഊന്നല്‍ നല്‍കിയുള്ളതാവും പുതിയ വിസ സിസ്റ്റമെന്നും മന്ത്രി വെളിപ്പെടുത്തുന്നു.മെഷീനുകള്‍ക്ക് മനുഷ്യരേക്കാള്‍ മികച്ചതായി ജോലി ചെയ്യാനാവുമെങ്കിലും മനുഷ്യര്‍ക്ക് വിവിധ കാര്യങ്ങള്‍ ചെയ്യാനാവുമെന്നും അതിനാല്‍ സാങ്കേതിക വിദഗ്ധരുടെ കുടിയേറ്റത്തെ പിന്തുണക്കുമെന്നും സിറ്റിസന്‍ഷിപ്പ് മിനിസ്റ്റര്‍ വെളിപ്പെടുത്തുന്നു.

ഇത്തരക്കാര്‍ക്ക് രാജ്യത്തെ ഐടി രംഗത്തിന്റെ ശക്തമായ ഭാവിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാവുമെന്നും അതിന് പുറമെ അവര്‍ക്ക് മനുഷ്യത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാവുമെന്നും മന്ത്രി എടുത്ത് കാട്ടുന്നു.രാജ്യത്തെ എല്ലാ ഇന്റസ്ട്രികളിലും ഡിജിറ്റല്‍ പരമായ തടസങ്ങള്‍ നിലവില്‍ നേരിടേണ്ടി വരുന്നുവെന്നും ഇവിടങ്ങളിലേക്ക് ഏററവും മികച്ച സാങ്കേതിക വിദഗ്ധരെ ആകര്‍ഷിക്കുന്നതിനുള്ള കടുത്ത മത്സരം നിലനില്‍ക്കുന്നുണ്ടെന്നും ഇതിനെ പിന്തുക്കുന്ന വിധത്തില്‍ ഓസ്‌ട്രേലിയന്‍ വിസ സമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുമെന്നും അദ്ദേഹം ഉറപ്പേകുന്നു.

രാജ്യത്തേക്ക് ആവശ്യമായ സാങ്കേതിക വിദഗ്ധരെ എത്തിക്കുന്നതിനായി പരീക്ഷണാര്‍ത്ഥം ജൂലൈയില്‍ ഒരി ഗ്ലോബല്‍ ടാലന്റ് സ്‌കീം ആരംഭിച്ചിരുന്നു. ഇത് പ്രകാരം ബിസിനസുകള്‍ക്കും ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിവിധ സ്ട്രീമുകളിലൂടെ ടെക്‌നോളജി വര്‍ക്കര്‍മാരെ കൊണ്ടു വരാനാവും.



Other News in this category



4malayalees Recommends