ഏബ്രഹാം സക്കറിയ (ജോയി സാര്‍, 86) നിര്യാതനായി

ഏബ്രഹാം സക്കറിയ (ജോയി സാര്‍, 86) നിര്യാതനായി

മണര്‍കാട്: വെട്ടിക്കുന്നേല്‍ ഏബ്രഹാം സക്കറിയ (ജോയി സാര്‍, 86) നിര്യാതനായി. മണര്‍കാട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, സെന്റ് മേരീസ് കോളേജ് സെക്രട്ടറി, സെന്റ് മേരീസ് ഇംഗ്ലീഷ് സ്‌കൂള്‍ സെക്രട്ടറി, വടവാതൂര്‍ ക്ഷീര വ്യവസായസംഘം ദീര്‍ഘകാലം പ്രസിഡന്റ്, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സെക്രട്ടറി, അദ്ധ്യാപക ബാങ്ക് ഡയറക്ടര്‍ ബോഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭൗതികശരീരം ചൊവ്വാഴ്ച (9/18/18) 2 മണിക്ക് ഭവനത്തില്‍ ശുശ്രൂഷകള്‍ക്ക് ശേഷം 3 മണിക്ക് അഭിവന്ദ്യ പൗലോസ് മോര്‍ ഐറേനിയസ് മെത്രപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍.



ഭാര്യ അരീപ്പറമ്പ് പുത്തന്‍പുരയില്‍ അച്ചാമ്മ ഏബ്രഹാം. (മണര്‍കാട് ഗവ. എല്‍. പി. സ്‌കൂള്‍ മുന്‍ അദ്ധ്യാപിക). മക്കള്‍: വിനോദ് ഏബ്രഹാം (യു. എസ്. എ.), മനോജ് ഏബ്രഹാം, വിനീത ഏബ്രഹാം. (യു. എസ്. എ), മരുമക്കള്‍: ചെങ്ങരൂര്‍ ചാമത്തില്‍ സൂസന്‍ ഏബ്രഹാം (യു.എസ്.എ), മുണ്ടക്കയം പള്ളത്തുശ്ശേരില്‍ ബിന്ദു ഏബ്രഹാം, കുമരകം തുണ്ടത്തില്‍ ഏബി ഏബ്രഹാം.


Other News in this category



4malayalees Recommends