പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഡെറാഡൂണിലെ ബോര്‍ഡിംങ് സ്കൂളിലാണ് സംഭവം. ബോര്‍ഡിംഗില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ അഞ്ച് സ്കൂള്‍ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ വിവരം മൂത്ത സഹോദരിയെ അറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് വിവരം സഹോദരിയെ അറിയിക്കുന്നത്. ഒരു മാസം മുമ്പ് നടന്ന സംഭവം ചേച്ചിയോട് വെളിപ്പെടുത്തിയതോടെയാണ് സത്യം പുറം ലോകമറിയുന്നത്.
സ്കൂള്‍ അധികൃതരും മറച്ചുവച്ചു. ബോര്‍ഡിംഗില്‍ തന്നെയാണ് സഹോദരിയും കഴിഞ്ഞിരുന്നത്. വല്ലപ്പോഴും മാത്രം മാതാപിതാക്കള്‍ കാണാനെത്തിയിരുന്നത്. മാതാപിതാക്കള്‍ തമ്മില്‍ നല്ല രസത്തില്‍ ആയിരുന്നില്ല.
പീഡനത്തിന് ഇരയായ കുട്ടിയുടെ സഹോദരി വിവരം മാതാപിതാക്കളെ അറിയിച്ചതോടെ അവര്‍ സ്കൂളിലെത്തി. പോലീസും മറ്റ് അധികൃതരും എത്തി കട്ടിയുടെ മൊഴിയെടുത്തു. പോലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരികയാണ് .