ബംഗാളില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള പൊതുപരിപാടിയില്‍ വച്ച് കേന്ദ്രമന്ത്രിയുടെ ഭീഷണി. പശ്ചിമ ബംഗാളിലെ അസനോളില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറുകളും മറ്റ് വസ്തുക്കളും വിതരണം ചെയ്യുന്ന സാമാജിത അധികാരിത ശിവിര്‍ എന്ന ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ ഭീഷണി. സംസാരിക്കേ സദസിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേല്ക്കുകയും നടക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായി മന്ത്രി ദേഷ്യപ്പെടുകയായിരുന്നു.
നിങ്ങള്‍ക്കെന്താണ് പറ്റിയത് ? എന്തെങ്കിലും പ്രശ്നമുണ്ടോ, ഇനി നിങ്ങള്‍ അവിടെ നിന്ന് അനങ്ങിയാല്‍ കാല് ഞാന്‍ തല്ലിയൊടിക്കും. എന്നിട്ട് ഒരു ഊന്നുവടിയും തരും എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഇതിന് സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശവും നല്കി. മുമ്പും ഔചിത്യമില്ലാത്ത പെരുമാറ്റം മന്ത്രിയില്‍ നിന്നുണ്ടായിട്ടുണ്ട് . ബഹളം വച്ചാല്‍ തോലുരിക്കുമെന്ന് പൊതു സ്ഥലത്ത് മന്ത്രി ഭീഷണിപ്പെടുത്തിയിട്ടുണ്ട് .