ശാരീരിക ബന്ധത്തിന് വഴങ്ങിയില്ല ; 13 കാരന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ച് യുവതി

ശാരീരിക ബന്ധത്തിന് വഴങ്ങിയില്ല ; 13 കാരന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ച് യുവതി
ശാരീരിക ബന്ധത്തിന് വഴങ്ങാത്തതിന് ചൂടാക്കിയ കൊടില്‍ ഉപയോഗിച്ച് കൗമാരക്കാരന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചെന്ന് യുവതിയ്‌ക്കെതിരെ പരാതി. അയല്‍വാസിയും വിവാഹിതയുമായ യുവതി 13 കാരനായ മകനുമായി മുമ്പ് പലതവണ ശാരീരിക ബന്ധത്തിന് ശ്രമിച്ചിട്ടുണ്ടെന്ന് അമ്മ പരാതിപ്പെട്ടതായി പോലീസ് അറിയിച്ചു.

ഗ്രേറ്റര്‍ നോയിഡയിലെ ചപ്രൗള എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. 30 വയസ്സിന് അടുത്ത് പ്രായമുള്ള യുവതി ഉച്ചതിരിഞ്ഞ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കൗമാരക്കാരനെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ശാരീരിക ബന്ധത്തിന് പ്രേരിപ്പിച്ചെങ്കിലും വഴങ്ങാത്തതിനെ തുടര്‍ന്ന് ചൂടാക്കിയ കൊടില്‍ ഉപയോഗിച്ച് കൗമാരക്കാരന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിക്കുകയായിരുന്നു.

പോക്‌സോ നിയമ പ്രകാരം ഒപ്പം ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി യുവതിയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പരാതി നല്‍കാന്‍ വൈകിയതെന്ത് എന്നത് സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു .

Other News in this category



4malayalees Recommends