136 യാത്രക്കാരേയും വഹിച്ചുള്ള എയര്‍ഇന്ത്യാ വിമാനം ടേക്ക് ഓഫിനിടെ മതിലില്‍ ഇടിച്ചു ; യാത്രക്കാര്‍ സുരക്ഷിതര്‍

136 യാത്രക്കാരേയും വഹിച്ചുള്ള എയര്‍ഇന്ത്യാ വിമാനം ടേക്ക് ഓഫിനിടെ മതിലില്‍ ഇടിച്ചു ; യാത്രക്കാര്‍ സുരക്ഷിതര്‍
യാത്രക്കാരുമായി പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം ടേക്ക് ഓഫിനിടെ മതിലില്‍ ഇടിച്ചു. യാത്രക്കാരും ജോലിക്കാരും അടക്കം 136 ആളുകളാണ് സംഭവ സമയം വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണ്. ട്രിച്ചി ദുബായ് ബി 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വിമാനത്തിന്റെ രണ്ടു ചക്രങ്ങള്‍ക്കുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്ന് കരുതുന്നത്. ഇതോടെ യാത്ര ഉപേക്ഷിച്ച വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങുകയും ചെയ്തു.

വെള്ളിയാഴ്ച പുലര്‍ച്ചെ 1.20നാണ് സംഭവം. വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍ മതിലില്‍ ഇടിക്കുകയായിരുന്നു. അതില്‍ മതിലിന്റെ ഒരുഭാഗവും താവളത്തിന്റെ ആന്റിനയും ഉപകരണങ്ങളും തകരുകയും ചെയ്തു.

യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Other News in this category



4malayalees Recommends