കഴുത്തില്‍ ടെലിഫോണ്‍ വയര്‍ ചുറ്റിയ നിലയില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയുടെ മൃതദേഹം

കഴുത്തില്‍ ടെലിഫോണ്‍ വയര്‍ ചുറ്റിയ നിലയില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയുടെ മൃതദേഹം
കഴുത്തില്‍ ടെലിഫോണ്‍ വയര്‍ ചുറ്റിയ നിലയില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡല്‍ഹിയിലെ പഹര്‍ഗഞ്ച് മേഖലയിലാണ് സംഭവം.

കഴുത്തില്‍ വയര്‍ ചുറ്റിയ നിലയില്‍ യുവതിയെ കണ്ട ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു യുവാവിനൊപ്പമാണ് യുവതി ഹോട്ടലിലെ മുറിയെടുത്തതെന്നും പിന്നീട് യുവാവിനെ കാണാതായെന്നും പോലീസ് അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends