പണം കടം വാങ്ങിയിട്ട് തിരിച്ചു തരാം എന്ന് ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരേ മീ ടൂ ക്യാംപെയിന്‍ മൂവ്‌മെന്റ് തുടങ്ങിയാലെന്താ? ധീരമായ ക്യാംപെയിനെ പരിഹസിച്ച നടി റോസിന്‍ ജോളിക്കെതിരെ ട്രോള്‍ പൊങ്കാല

പണം കടം വാങ്ങിയിട്ട് തിരിച്ചു തരാം എന്ന് ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരേ മീ ടൂ ക്യാംപെയിന്‍ മൂവ്‌മെന്റ് തുടങ്ങിയാലെന്താ? ധീരമായ ക്യാംപെയിനെ പരിഹസിച്ച നടി റോസിന്‍ ജോളിക്കെതിരെ ട്രോള്‍ പൊങ്കാല
മീ ടു ക്യാംപെയ്‌നെ പരിഹസിച്ച നടി രോസിന്‍ ജോളിക്കെതിരെ ട്രോള്‍ പൊങ്കാല. വിമര്‍ശനങ്ങള്‍ കൂടിവന്നപ്പോള്‍ റോസിന്‍ ജോളി പോസ്റ്റ് ഡിലീറ്റ് ചെയ്ത് സ്ഥലംവിട്ടു.പണം കടം വാങ്ങിയിട്ട് തിരിച്ചു തരാം എന്ന് ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരേ മീ ടൂ ക്യാംപെയിന്‍ മൂവ്‌മെന്റ് തുടങ്ങിയാലെന്താ എന്നാണ് റോസിന്‍ ചോദിച്ചത്. റോസിന്‍ കാര്യമായി പറഞ്ഞതാണെങ്കിലും സംഗതി കൈവിട്ടുപോയി.

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തുറന്ന് പറയാന്‍ സ്ത്രീകള്‍ ആരംഭിച്ച ധീരമായ ക്യാംപെയിനെ പരിഹസിക്കുന്നുവെന്നായിരുന്നു നടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം. താരത്തിന്റേത് വില കുറഞ്ഞ നടപടിയാണെന്നും ധീരമായ ക്യാംപെയിനെ ഇത്തരത്തില്‍ പരിഹസിച്ചത് തരംതാഴ്ന്ന പ്രവര്‍ത്തിയായെന്നും വിമര്‍ശനങ്ങള്‍ വന്നതോടെ താരം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

പോസ്റ്റിങ്ങനെ... തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി സെറ്റില്‍ഡ് ആയതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്. എല്ലാവരും ഇപ്പോള്‍ സെറ്റില്‍ഡ് ആണ്. ഞാന്‍ സമയം തരാം , അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ കോണ്ടാക്ട് ചെയ്യുകയോ ആകാം.അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും.

Other News in this category



4malayalees Recommends