നല്ല ഹിന്ദുക്കള്‍ മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയം തകര്‍ത്ത് അവിടെ ക്ഷേത്രം നിര്‍മ്മിക്കാനാഗ്രഹിക്കില്ലെന്ന പ്രസ്താവന വിവാദത്തില്‍ ; വാക്കുകള്‍ വളച്ചൊടിച്ചെന്ന് തരൂര്‍

നല്ല ഹിന്ദുക്കള്‍ മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയം തകര്‍ത്ത് അവിടെ ക്ഷേത്രം നിര്‍മ്മിക്കാനാഗ്രഹിക്കില്ലെന്ന പ്രസ്താവന വിവാദത്തില്‍ ; വാക്കുകള്‍ വളച്ചൊടിച്ചെന്ന് തരൂര്‍
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന ചിലര്‍ വളച്ചൊടിച്ചെന്ന് തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയം തകര്‍ത്ത് അവിടെ ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ഒരു നല്ല ഹിന്ദുവും ആഗ്രഹിക്കുന്നില്ലെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

എന്നാല്‍ ഒരു നല്ല ഹിന്ദുവും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ബിജെപിയും തരൂരിനെതിരെ രംഗത്തെത്തി. പിന്നാലെയാണ് തരൂര്‍ വിശദീകരണം നല്‍കിയത്.

ഭൂരിഭാഗം ഹിന്ദുക്കളും രാമന്റെ ജന്മ സ്ഥലമെന്ന് വിശ്വസിക്കുന്നിടത്ത് ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗത്തിന്റെ ആരാധന സ്ഥലം തകര്‍ത്ത് അവിടെ ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ഒരു നല്ല ഹിന്ദുവും ആഗ്രഹിക്കില്ലെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. രാഷ്ട്രീയ യജമാനന്മാരെ സഹായിക്കുന്നതിന്റെ ഭാഗമായി തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും തരൂര്‍ ആരോപിച്ചു. താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ വക്താവായല്ല സംസാരിച്ചതെന്നും തരൂര്‍ വ്യക്തമാക്കി .

Other News in this category



4malayalees Recommends