കുഞ്ഞിനെ കിണ്ണറ്റിലെറിഞ്ഞ് കൊന്ന സംഭവം:ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനും കുളിപ്പിക്കുമ്പോള്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലാനും ശ്രമിച്ചു, മൂന്നു മാസമായി അവസരത്തിനായി കാത്തിരുന്ന ജസീല

കുഞ്ഞിനെ കിണ്ണറ്റിലെറിഞ്ഞ് കൊന്ന സംഭവം:ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനും കുളിപ്പിക്കുമ്പോള്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലാനും ശ്രമിച്ചു, മൂന്നു മാസമായി അവസരത്തിനായി കാത്തിരുന്ന ജസീല

കോഴിക്കോട്: ഇത്രയും ക്രൂരത ആ പിഞ്ചുകുഞ്ഞിനോട് എങ്ങനെ ചെയ്യാന്‍ തോന്നും. ജസീല ചെയ്തതൊക്കെ പൈശാചിക പ്രവൃത്തികള്‍. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ജസീല കുറ്റസമ്മതം നടത്തി.കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അറസ്റ്റിലായ പിതൃസഹോദരഭാര്യ ജസീല പറയുന്നു.മൂന്നുമാസം അവസരത്തിനായി കാത്തിരുന്നു.


കുടുംബത്തില്‍നിന്നുണ്ടായ അവഗണനയാണു കൊലപാതകത്തിന് കാരണമായതെന്നും ജസീല മൊഴി നല്‍കി. സ്വന്തം മാതാവിനേക്കാള്‍ സ്നേഹവും കരുതലുമാണ് ജസീല കുട്ടിക്ക് നല്‍കിയിരുന്നത്.എന്നാല്‍, അതൊക്കെ കാപട്യമാണെന്ന് പിന്നീട് മനസ്സിലായി. ഫാത്തിമ ജനിച്ചതു മുതല്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സഹോദരഭാര്യയോടുള്ള അസൂയയാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.എല്ലാവരോടും സ്നേഹത്തിലാണ് ജസീല പെരുമാറിയിരുന്നത്.എന്നാല്‍ ഭര്‍തൃവീട്ടില്‍ കൂടുതല്‍ പരിഗണന അനുജന്റെ ഭാര്യയ്ക്കു കിട്ടുന്നുവെന്ന തോന്നലാണു ശത്രുതയ്ക്കിടയാക്കിയത്. കുടുംബവുമൊത്തുള്ള യാത്രയ്ക്കു കഴിയാതിരിക്കുക, അനുജനും ഭാര്യയും ബന്ധുവീടുകളിലേക്കു പോകുമ്പോള്‍ പതിവായി ഭര്‍ത്താവിനോടു പരിഭവം പറയുക തുടങ്ങിയ കാര്യങ്ങള്‍ നടന്നിരുന്നു.

മൂന്നാമത്തെ കുഞ്ഞ് ജനിച്ചതോടെ പക കുഞ്ഞിന് നേര്‍ക്കായി. എങ്ങനെയെങ്കിലും കുഞ്ഞിനെ വകവരുത്തി ഷമീനയോടുള്ള വിദ്വേഷം തീര്‍ക്കുക മാത്രമായി ജസീലയുടെ ലക്ഷ്യം. കൊലപാതകം നടക്കുന്ന ദിവസം മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം ഷമീന പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. അവരെത്തുന്നതിന് മുന്‍പ് കൊല നടന്നിരുന്നു.

പല പ്രാവശ്യം പാളിപ്പോയ ശ്രമം പത്താം തവണയാണ് ഫലം കണ്ടത്.പലപ്പോഴും കുഞ്ഞിന്റെ മാതാവിന്റെ സാന്നിധ്യം തടസമായി.കുഞ്ഞുറങ്ങിക്കിടക്കുമ്പോള്‍ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനും കുളിപ്പിക്കുമ്പോള്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലാനും പല തവണ ശ്രമിച്ചിരുന്നു. കവര്‍ച്ചാശ്രമത്തിനിടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ജസീലയുടെ ശ്രമം.

മൃഗീയമായ ശ്രമങ്ങളാണ് നടന്നതെന്ന് വ്യക്തമാണ്. വെള്ളം കോരാനെത്തിയപ്പോഴാണു കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ആദ്യം കരഞ്ഞു പ്രതികരിച്ച ജസീല പിന്നീടു സന്തോഷത്തോടെ പെരുമാറുകയും, ഭക്ഷണം വിളമ്പുകയും ചെയ്തത് പോലീസ് ശ്രദ്ധിച്ചിരുന്നു. രണ്ടാംദിവസത്തെ ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ വ്യക്തതമായി. പോലീസ് മൊഴി രേഖപ്പെടുത്തുമ്പോള്‍ ഒരിക്കല്‍പ്പോലും കരഞ്ഞുകൊണ്ടല്ലാതെ ജസീല മറുപടി നല്‍കിയിരുന്നില്ല.

ഷമീന കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം തുണി അലക്കാന്‍ പോകുന്നതു ജസീല ശ്രദ്ധിച്ചു. പിന്നീടു കുളിമുറിയില്‍ കയറിയെന്ന് ഉറപ്പായപ്പോള്‍ പുറത്തിറങ്ങി പരിസരം നിരീക്ഷിച്ചു. വേഗത്തില്‍ കുഞ്ഞിനെയെടുത്തു കിണറ്റിലേക്കിട്ടു. ഒന്നും സംഭവിക്കാത്ത മട്ടില്‍ വീണ്ടും അടുക്കള ജോലിയില്‍ തുടര്‍ന്നു. ഷമീന തിരിച്ചെത്തി കുഞ്ഞിനെക്കാണാനില്ലെന്ന് അറിയിച്ചപ്പോള്‍ അയ്യോ എന്ന് ഉറക്കെവിളിച്ച് പൊട്ടിക്കരഞ്ഞ് ആദ്യം അന്വേഷണത്തിനു പുറത്തിറങ്ങിയതും ജസീലയായിരുന്നു.







Other News in this category



4malayalees Recommends