വഴിയില്‍ നിന്ന് കിട്ടിയ ഒരു ലക്ഷം ദിര്‍ഹം പൊലീസിനെ ഏല്‍പ്പിച്ച ഇന്ത്യന്‍ പൗരനെ ഷാര്‍ജ പൊലീസ് ആദരിച്ചു

വഴിയില്‍ നിന്ന് കിട്ടിയ ഒരു ലക്ഷം ദിര്‍ഹം പൊലീസിനെ ഏല്‍പ്പിച്ച ഇന്ത്യന്‍ പൗരനെ ഷാര്‍ജ പൊലീസ് ആദരിച്ചു
വഴിയില്‍ നിന്ന് കിട്ടിയ ഒരു ലക്ഷം ദിര്‍ഹം പൊലീസിനെ ഏല്‍പ്പിച്ച ഇന്ത്യന്‍ പൗരനെ ഷാര്‍ജ പൊലീസ് ആദരിച്ചു. ഷാര്‍ജ പൊലീസ് സ്റ്റേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ഖലീഫ കലന്തര്‍ ഉപഹാരം സമര്‍പ്പിച്ചു. സത്യസന്ധതയ്ക്കുള്ള അംഗീകാരമാണിതെന്ന് പോലീസ് പറഞ്ഞു.

ഷാര്‍ജയിലെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് ലഭിച്ച പണം പൊലിസിനെ ഏല്‍പ്പിക്കുകയായിരുന്നു. പോലീസുമായി സഹകരിക്കുന്ന പൊതുജനങ്ങളുടെ ഇടപെടലുകള്‍ എപ്പോഴും വിലമതിക്കുന്നുവെന്നും ബ്രിഗേഡിയര്‍ ജനറല്‍ പറഞ്ഞു.

Other News in this category



4malayalees Recommends