റോഡിലിട്ട് പടക്കം പൊട്ടിച്ചു ; ഇന്ത്യക്കാര്‍ക്ക് സിംഗപ്പൂരില്‍ രണ്ടുവര്‍ഷം തടവും ലക്ഷം രൂപ പിഴയും

റോഡിലിട്ട് പടക്കം പൊട്ടിച്ചു ; ഇന്ത്യക്കാര്‍ക്ക് സിംഗപ്പൂരില്‍ രണ്ടുവര്‍ഷം തടവും ലക്ഷം രൂപ പിഴയും
സിംഗപ്പൂരില്‍ ദീപാവലി ആഘോഷിച്ച ഇന്ത്യക്കാര്‍ പടക്കം പൊട്ടിച്ചത് റോഡില്‍. രണ്ട് ഇന്ത്യക്കാര്‍ക്ക് രണ്ടു വര്‍ഷം തടവും ഒരു ലക്ഷം വരെ പിഴയും വിധിച്ചു. അധികൃതരുടെ അനുമതിയില്ലാതെ സിംഗപ്പൂരില്‍ പടക്കം പൊട്ടിക്കുന്നത് നിയമ വിരുദ്ധമാണ്.

തിയാഗു സെല്‍വകരാജൊ (29), ശിവകുമാര്‍ സുബ്രഹ്മണ്യം (48) എന്നിവരാണ് പടക്കം പൊട്ടിച്ചു പുലിവാലു പിടിച്ചത്. വ്യാഴാഴ്ചയായിരുന്നു ശിക്ഷ വിധിച്ചത്. ശിവകുമാര്‍ റോഡില്‍ ഒരു പെട്ടി പടക്കം വെക്കുകയും തിയാഗു അത് കത്തിക്കുകയുമായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. പടക്കം പൊട്ടിക്കുന്ന ദൃശ്യം ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു ആഘോഷം.

Other News in this category



4malayalees Recommends