വീടിന് സമീപം മലവിസര്‍ജനം നടത്തി യുവാവിനെ സഹോദരങ്ങള്‍ കഴുത്ത് ഞെരിച്ചുകൊന്നു, പിതാവ് ഒളിവില്‍

വീടിന് സമീപം മലവിസര്‍ജനം നടത്തി യുവാവിനെ സഹോദരങ്ങള്‍ കഴുത്ത് ഞെരിച്ചുകൊന്നു, പിതാവ് ഒളിവില്‍
വീടിന് സമീപം മലവിസര്‍ജനം നടത്തിയ യുവാവിനെ സഹോദരങ്ങള്‍ ചേര്‍ന്ന് കൊലപ്പെടുത്തി.ചോട്ടു, മഹേന്ദ്ര എന്നീ സഹോദരങ്ങളാണ് കൃത്യം നടത്തിയത്. കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ പലമൗ ജില്ലയിലാണ് സംഭവം.മനേഘര്‍ റാം എന്ന വ്യക്തിയാണ് ആണ് കൊല്ലപ്പെട്ടത്.

വീടിന് സമീപത്ത് മലവിസര്‍ജനം നടത്താന്‍ ശ്രമിച്ച മനേഘര്‍ റാമുമായി മഹേന്ദ്ര വാക്കേറ്റമായി. പിന്നീട് വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

കേസില്‍ പ്രതികളായ ചോട്ടുവിന്റെയും മഹേന്ദ്രന്റെയും പിതാവും മറ്റൊരു സഹോദരനും ഒളിവിലാണ്. ഇവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി പോലീസ് സൂപ്രണ്ട് ഇന്ദ്രജിത്ത് മെഹതാ വ്യക്തമാക്കി.

സംഭവത്തില്‍ ദൃക്സാക്ഷികളായ റാമിന്റെ ഭാര്യയുടേയും മകന്റെയും പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇവരുടെ മൊഴി എടുത്തതായി പോലീസ് വ്യക്തമാക്കി.


Other News in this category



4malayalees Recommends