സുരഭി റാണയെ അധിക്ഷേപിച്ച ശ്രീശാന്തിന് സല്‍മാന്‍ ഖാന്‍ കണക്കിന് കൊടുത്തു, ദേഷ്യം നിയന്ത്രിക്കാനാകാതെ ശ്രീശാന്ത് തല ചുമരിലിടിച്ചു

സുരഭി റാണയെ അധിക്ഷേപിച്ച ശ്രീശാന്തിന് സല്‍മാന്‍ ഖാന്‍ കണക്കിന് കൊടുത്തു, ദേഷ്യം നിയന്ത്രിക്കാനാകാതെ ശ്രീശാന്ത് തല ചുമരിലിടിച്ചു

ശ്രീശാന്തിനെ ചുറ്റിപറ്റിയാണ് ബിഗ് ബോസ് വിവാദങ്ങള്‍ നിറയുന്നത്. മത്സരാര്‍ത്ഥികളുമായുണ്ടായ പ്രശ്‌നത്തില്‍ ശ്രീശാന്തിന് പരിക്കേറ്റു. ശ്രീശാന്ത് ആശുപത്രിയില്‍ ചികിത്സ തേടി. ഷോയില്‍ മത്സരാര്‍ത്ഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിന് ശ്രീശാന്തിനെ അവതാരകനായ സല്‍മാന്‍ ഖാന്‍ ശാസിച്ചിരുന്നു.ഇതില്‍ ക്ഷുഭിതനായ ശ്രീശാന്ത് കുളിമുറിയില്‍ കയറി ദേഷ്യം നിയന്ത്രിക്കാനാവാതെ തല ചുമരിലിടിക്കുകയായിരുന്നെന്ന് പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കി.


ശ്രീശാന്ത് തിരിച്ചെത്തിയതായും പേടിക്കാന്‍ ഒന്നുമില്ലെന്നും ഭാര്യ ഭുവനേശ്വരി പിന്നീട് ട്വിറ്ററില്‍ കുറിച്ചു.ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നറിഞ്ഞപ്പോള്‍ ഭയമായിരുന്നു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാല്‍ പരിശോധിക്കാനും എക്‌സ് റേ എടുക്കാനുമായി ആശുപത്രിയില്‍ കൊണ്ടുപോയി. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തി. പേടിക്കാന്‍ ഒന്നുമില്ല. നിങ്ങളുടെ സ്‌നേഹത്തിനും അന്വേഷണത്തിനും നന്ദിയെന്ന് ഭുവനേശ്വരി കുറിച്ചു.

മറ്റു മത്സരാര്‍ഥികളോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ ശ്രീശാന്തിനെ അവതാരകനായ സല്‍മാന്‍ ഖാന്‍ മുന്‍പും വിമര്‍ശിച്ചിട്ടുണ്ട്. ഷോയിലെ യഥാര്‍ഥ വില്ലന്‍ എന്നാണ് ഒരിക്കല്‍ സല്‍മാന്‍ ശ്രീശാന്തിനെ വിശേഷിപ്പിച്ചത്.





Other News in this category



4malayalees Recommends