നയന്‍താര സിനിമയില്‍ മാത്രമല്ല സമ്പന്നതയുടെ കാര്യത്തിലും മുന്നില്‍. ഫോബ്സ് മാഗസിന് ഈ വര്‍ഷം പുറത്തുവിട്ട നൂറു പേരുടെ പട്ടികയിലാണ് നയന്‍സ് ഇടം നേടിയത്. സൗത്ത് ഇന്ത്യന്‍ നടിമാരില്‍ ആദ്യമായാണ് ഒരാള്‍ ഫോബ്സ് പട്ടികയില്‍ ഇടം പിടിക്കുന്നത്.
പള്ളികയില്‍ 69ാം സ്ഥാനത്താണ് നയന്‍സ്. 15.17 കോടി രൂപയാണ് നയന്‍താരയുടെ വാര്‍ഷിക വരുമാനം. പട്ടികയില്‍ സല്‍മാന്‍ഖാനാണ് ഒന്നാമത്. മൂന്നാം തവണയാണ് സല്മാന് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 235.25 കോടിയാണ് സല്‍മാന്റെ സമ്പാദ്യം. സിനിമ, ടിവി ,റിയാലിറ്റി ഷോ , പരസ്യം എന്നിവയാണ് താരത്തിന്റെ വരുമാന മാര്‍ഗ്ഗങ്ങള്‍.
കൊഹ്ലി, അക്ഷയ്, ദീപിക എന്നിവരാണ് പിന്നില്‍ .