എസ്എഫ്‌ഐ ജില്ലാ വൈസ്പ്രസിഡന്റിനെ മൂന്നംഗസംഘം വെട്ടി പരിക്കേല്‍പ്പിച്ചു, തലയ്ക്കും കഴുത്തിനും കൈയ്ക്കും വെട്ടേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍

എസ്എഫ്‌ഐ ജില്ലാ വൈസ്പ്രസിഡന്റിനെ മൂന്നംഗസംഘം വെട്ടി പരിക്കേല്‍പ്പിച്ചു, തലയ്ക്കും കഴുത്തിനും കൈയ്ക്കും വെട്ടേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍

പന്തളത്ത് എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റിനെ വെട്ടി പരിക്കേല്‍പ്പിച്ചു. വിഷ്ണു കെ രമേശിനെ വെട്ടി വീഴുത്തുകയായിരുന്നു.പന്തളം മങ്ങാരത്തുവെച്ചാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 10ന് പന്തളത്തുനിന്ന് വീട്ടിലേക്ക് പോകുന്ന വഴിയില്‍ മങ്ങാരം കരണ്ടയില്‍ ക്ഷേത്രത്തിന് സമീപം വെച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.


തലയ്ക്കും കഴുത്തിനും കൈയ്ക്കും വെട്ടേറ്റ വിഷ്ണുവിനെ ഗുരുതരാവസ്ഥയില്‍ തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിനുപിന്നില്‍ സംഘപരിവാറെന്ന് സംശയം. സംഭവത്തില്‍ എസ്എഫ്‌ഐ ജില്ലാ കമ്മറ്റിയും പന്തളം ഏരിയാ കമ്മിറ്റിയും ശക്തമായ പ്രതിഷേധം അറിയിച്ചു.

Other News in this category



4malayalees Recommends