യുഎസ് ഗ്രീന്‍കാര്‍ഡില്‍ ഓരോ രാജ്യത്തിനുമുള്ള ക്യാപ് അവസാനിപ്പിച്ചേക്കും; ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും യുഎസ് പൗരത്വം നേടുന്നതില്‍ മുന്‍തൂക്കം ലഭിച്ചേക്കും;എച്ച്-1ബി വര്‍ക്ക് വിസകക്കാര്‍ നിലവില്‍ നേരിടുന്ന ദുരിതത്തിനും വിരാമമാകും

യുഎസ് ഗ്രീന്‍കാര്‍ഡില്‍ ഓരോ രാജ്യത്തിനുമുള്ള  ക്യാപ് അവസാനിപ്പിച്ചേക്കും; ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും യുഎസ് പൗരത്വം നേടുന്നതില്‍ മുന്‍തൂക്കം ലഭിച്ചേക്കും;എച്ച്-1ബി വര്‍ക്ക് വിസകക്കാര്‍ നിലവില്‍ നേരിടുന്ന ദുരിതത്തിനും വിരാമമാകും
യുഎസ് ഗ്രീന്‍കാര്‍ഡില്‍ ഓരോ രാജ്യത്തിനുമുള്ള പരിധി അഥവാ ക്യാപ് അവസാനിപ്പിക്കുന്നുവെന്ന ആശാവഹമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയും ചൈനയും അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്നതിന് മുന്‍തൂക്കം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമായി. ഏറ്റവും പുതിയ കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ടാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ഒരു ഗ്രീന്‍കാര്‍ഡ് ലഭിച്ചാല്‍ യുഎസില്‍ സ്ഥിരമായി ജീവിക്കാനും ജോലിയെടുക്കാനും അനുവാദം ലഭിക്കുമെന്നതിനാല്‍ പുതിയ തീരുമാനനത്തിന് പ്രാധാന്യമേറെയുണ്ട്.

ഇന്ത്യന്‍- അമേരിക്കക്കാരില്‍ മിക്കവരും ഉയര്‍ന്ന കഴിവുകളുള്ളവരും എച്ച്-1ബി വര്‍ക്ക് വിസകളില്‍ ഇവിടെയെത്തിയവരുമാണ്. നിലവിലെ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വ്യവസ്ഥകള്‍ കാരണം ഏറ്റവും അധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നത് ഇത്തരക്കാരാണ്.നിലവിലുള്ള സിസ്റ്റമനുസരിച്ച് ഗ്രീന്‍കാര്‍ഡ് അല്ലെങ്കില്‍ ലീഗല്‍ പിആര്‍ (എല്‍പിആര്‍)അനുവദിക്കുന്നതില്‍ ഓരോ രാജ്യത്തിനും മുകളില്‍ ഏഴ് ശതമാനം കണ്‍ട്രി ക്വാട്ട നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആ നിബന്ധനയാണ് പുതിയ നീക്കത്തിലൂടെ റദ്ദാക്കാന്‍ പോകുന്നത്.

ഓരോ രാജ്യത്തിനുമേര്‍പ്പെടുത്തിയിരിക്കുന്ന തൊഴിലധിഷ്ഠിത പരിധി അഥവാ ക്യാപ് നീക്കം ചെയ്യപ്പെടുകയാണെങ്കില്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവര്‍ക്കായിരിക്കും പുതിയ എംപ്ലോയ്‌മെന്റ് ബേസ്ഡ് എല്‍പിആര്‍ നേടുന്നതില്‍ മേധാവിത്വമുണ്ടായിരിക്കുകയെന്നാണ് ഇന്റിപെന്റന്റ് റിസര്‍ച്ച് വിംഗ് ഓഫ് കോണ്‍ഗ്രസ് ആയ ബഹുകക്ഷി കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്(സിആര്‍എസ്) പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

Other News in this category



4malayalees Recommends