ശബരിമല ആചാരലംഘനത്തില്‍ പ്രതിഷേധിച്ച് ലോക ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ചിക്കാഗോ ഗീതാമണ്ഡലവും

ശബരിമല ആചാരലംഘനത്തില്‍ പ്രതിഷേധിച്ച് ലോക ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ചിക്കാഗോ ഗീതാമണ്ഡലവും
ചിക്കാഗോ: അധികാരഭ്രാന്തിന്റെ ഉന്മത്താവസ്ഥയില്‍ ശബരിമല ക്ഷേത്ര ചൈതന്യത്തെയും, ആചാരാനുഷ്ഠാനങ്ങളെയും തകര്‍ക്കുവാനായി അര്‍ദ്ധരാത്രിയില്‍ മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെ നടത്തിയ കൊടുംചതിയില്‍ ചിക്കാഗോ ഗീതാമണ്ഡലം ശക്തമായി പ്രതിക്ഷേധിച്ചു. ഭാരതീയ പൈതൃകം നിലനില്‍ക്കുന്നത് തന്നെ ഭക്തിയുടെ സംസ്‌കാരം ഇവിടെ ആഴത്തില്‍ ഓരോ ഭാരതീയന്റെയും ഉള്ളില്‍ ഉള്ളതുകൊണ്ടാണ്. അതുകൊണ്ടു തന്നെ ഒരു ക്ഷുദ്രശക്തിക്കും ഭാരതത്തെ തകര്‍ക്കുവാന്‍ കഴിയുകയില്ല. പി കൃഷ്ണപിള്ളയും, എ കെ ജിയും, ആര്‍ സുഗതനും ഒന്നും നട്ടുവളര്‍ത്തിയ പ്രസ്ഥാനം അല്ല, വെളിച്ചത്തെ ഭയന്ന് ഇരുട്ടിന്റെ മറവില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഇന്നത്തെ അഭിനവ ഹിറ്റ്‌ലര്‍, സ്റ്റാലിന്‍മാര്‍ നയിക്കുന്ന കമ്യൂണിസ്‌റ് ഭരണകൂടം. ഇവര്‍ ആചാരാനുഷ്ടാനങ്ങള്‍ തകര്‍ക്കുവാന്‍ അര്‍ദ്ധരാത്രിയില്‍ ഓടിളക്കി വന്നവരാണ്. അതുകൊണ്ടുതന്നെ ശബരിമലയില്‍ എത്തിയ മഹിഷികളെ ജനം വിശേഷിപ്പിക്കുന്നത് കള്ളികള്‍ എന്നും, കൊണ്ടുപോയ ഭരണകൂടത്തെ കള്ളന് കഞ്ഞിവെച്ചവര്‍ എന്നുമാണ്, അല്ലാതെ ഭക്തര്‍ എന്നല്ല. ലോകം മുഴുവനുള്ള അയ്യപ്പ ഭക്തരുടെ കണ്ണുകളില്‍ നിന്നും ഇന്ന് ഉതിര്‍ന്ന കണ്ണുനീരിന് ഇന്നല്ലെങ്കില്‍ നാളെ തീര്‍ച്ചയായും കമ്മ്യൂണിസ്റ്റ് ഭീകര ഭരണകൂടം കണക്ക് പറയേണ്ടിവരും.


ഹിന്ദുവേട്ടക്ക് ശ്രമിക്കുന്ന ഈ അധാര്‍മ്മിക ശക്തികള്‍ക്ക് കുടപിടിക്കുന്നവര്‍ വിശ്വ പ്രസിദ്ധനായ ജര്‍മ്മന്‍ കവി മാര്‍ട്ടിന്‍ നെയിമോളറുടെ കവിത ഓര്‍ത്താല്‍ നന്ന്, കാരണം, ഇന്നലെ അവര്‍ നന്മയുടെ പ്രതീകങ്ങളായ ടി പി യെയും, ഷുഹൈബിനെയും, സ്വയം സേവകരെയും കൊന്നു തള്ളി. ഇന്ന് ഹിന്ദുവിനെ, അടുത്തത് നിങ്ങളും നിങ്ങളുടെ വിശ്വാസങ്ങളും ആകാതിരിക്കട്ടെ. കാരണം ഹിന്ദുഉള്ളിടത്തോളമേ മതേതരത്വവും, സ്വാതന്ത്ര്യവും നിലനില്കുകയുള്ളു. എന്ന് കമ്മ്യൂണിസവും, ഭീകരവാദികളും അവരുടെ സമ്പൂര്‍ണ ആധിപത്യം കൊണ്ടുവരുന്നോ അന്ന് തീരും സ്വാതന്ത്ര്യവും ജനാധിപത്യവും. മാധ്യമ പ്രവര്‍ത്തകരെ, ജയരാജന്മാരുടെ നേതൃത്വത്തില്‍ തല്ലിയിട്ടും, കടക്ക് പുറത്ത് എന്ന് പറഞ്ഞിട്ടും, പരസ്യമായി ചിത്തവിളിച്ചിട്ടും മുഖ്യമന്ത്രിക്ക് ജയ്‌വിളിക്കുന്ന മാധ്യമ പ്രമുഖരും ഓര്‍ക്കുക, ഹിന്ദുവിന്റെ ഉന്മൂലനം കഴിഞ്ഞാല്‍ പിന്നെ ക്ഷുദ്രജീവികള്‍ തിരിയുക നിങ്ങളുടെ നേര്‍ക്ക് തന്നെയായിരിക്കും.


ദൈവത്തിന്റെ സ്വന്തം നാട് എന്ന് നാം സ്വയം അഭിമാനിച്ചിരുന്ന, നമ്മുടെ മാതൃഭൂമിയുടെ ഭരണം ഇപ്പോള്‍ ചെകുത്താന്റെ കൈയ്യില്‍ ആണ്. അതിനാല്‍ ആണ് സ്വാമിയെ ശരണം അയ്യപ്പ എന്ന ശരണ മന്ത്രം തെറ്റും, പിണറായിയെ വിജയിക്കട്ടെ എന്ന മന്ത്രം ശരിയായി മാറുന്നതും, പ്രതിക്ഷേധിച്ചാല്‍ കല്ലെറിഞ്ഞു കൊല്ലുന്നതും. പൂതനമാരും, തടാകമാരും, മഹിഷികളുമായ അവിശ്വസികള്‍, തീവ്രവാദികള്‍, മാവോവാദികള്‍ തുടങ്ങിയവരെ കൂടെക്കൂട്ടി നമ്മുടെ മാതൃഭൂമിയെയും ക്ഷേത്രസങ്കല്പങ്ങളെയും തകര്‍ക്കുവാന്‍ ശ്രമിക്കുന്നത്, ദുഷ്ടശക്തികളെ എന്ത് വിലകൊടുത്തും എതിര്‍ക്കുകയും, അതിനായി ധാര്‍മ്മികമായ എല്ലാ സഹായങ്ങളും നല്‍കും എന്നും ഗീതാമണ്ഡലം പ്രസിഡണ്ട് ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.


ഒരുകാലത്ത് ഫാക്ടറികളും, വ്യവസായങ്ങളും ചെങ്കൊടിനാട്ടി പൂട്ടിച്ച്, തൊഴിലാളികളെ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ തള്ളിയിട്ടാണ് കമ്മ്യൂണിസം വളര്‍ത്തിയതെങ്കില്‍, ഇന്ന് ജാതിയമായും മതപരമായും പൗരന്മാരെ മതില്‍ കെട്ടി വേര്‍തിരിച്ചു കൊണ്ടുകൂടിയാണ് കമ്മ്യൂണിസം വളര്‍ത്തുന്നത്. ഓര്‍ക്കുക ശബരിമലയില്‍ ഇപ്പോള്‍ സംഭവിച്ച ആചാര ലംഘനം വിളിച്ചുചൊല്ലി നടത്തുന്ന പ്രായശ്ചിത്ത കര്‍മത്തോടെ തീരും, എന്നാല്‍ മതത്തിന്റെയും ജാതിയുടെയും വേര് തിരിവില്ലാതെ എല്ലാവരെയും ഒന്നായി കാണേണ്ട സര്‍ക്കാര്‍, പരസ്യമായി തന്നെ ഹിന്ദുവിനെതിരെ നടത്തിയ ഈ ചതി മരിക്കുവോളം ഹൈന്ദവ സമൂഹവും, വിശേഷ അയ്യപ്പഭക്തരും മറക്കില്ല എന്ന് ഗീതാ മണ്ഡലം ആല്മീയ ചെയര്‍ പേഴ്‌സണ്‍ ആനന്ദ് പ്രഭാകര്‍ അഭിപ്രായപ്പെട്ടു.


ഇരുളിന്റെ മറവില്‍ തീവ്ര ഇടതു സംഘടനയില്‍പ്പെട്ട യുവതികളെ സന്നിധാനത്തേക്ക് ഒളിച്ചു കടത്തി ആചാരലംഘനത്തിനു ശ്രമിച്ച പിണറായി സര്‍ക്കാര്‍ നടത്തിയത് സുപ്രീം കോടതി വിധിയെ പരസ്യമായി വളച്ചൊടിക്കല്‍ ആയിരുന്നു, ഈ ഒരു പ്രവര്‍ത്തി വഴി എന്ത് സുകൃതമാണ് കേരളസര്‍ക്കാറിനും, മുഖ്യമന്ത്രിക്കും ലഭിച്ചത്? ശബരിമല അയ്യപ്പസ്വാമി എന്നത് സാനന്തനാ ധര്‍മ്മ വിശ്വാസിക്ക് വെറും ഒരു സങ്കല്പമല്ല മറിച്ച്, അത് ഒരു വികാരമാണ്. അതാണ് ഇവിടെ ചവിട്ടിയരാക്കപ്പെട്ടത്. ക്രൂരരായ ഈ ഭരണകൂടം, ഇന്നലെ ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ഇന്ന് അവര്‍ നമ്മുടെ ആചാര അനുഷ്ടാനങ്ങള്‍ തകര്‍ത്തു, നാളെ അവര്‍ നമ്മടെ സ്വത്വത്തെ തകര്‍ക്കും. ലോകസമസ്ത: സുഖിനോ ഭവന്തു ചൊല്ലി ഇനിയും നാം നടന്നാല്‍, നാളെ കേരളത്തില്‍ ഒറ്റ ഹിന്ദു പോലും അവശേഷിക്കില്ല. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാതെ ശക്തമായ രീതിയില്‍ തന്നെ പ്രതിരോധിക്കുകയാണ് വേണ്ടത് എന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ പ്രജീഷ് അഭിപ്രായപ്പെട്ടു. ഈ വരുന്ന ശനിയാഴ്ച്ച പ്രതേക അയ്യപ്പ പൂജയും, സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തിയ ആചാരലംഘന ശ്രമത്തിനെതിരെയുള്ള വന്‍പിച്ച പ്രതിഷേധ സമ്മേളനവും ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ നടക്കുന്നതായിരിക്കും, എല്ലാ അയ്യപ്പ വിശ്വാസികളും ഈ സമ്മേളനത്തില്‍ പങ്കെടുക്കണം എന്ന് സെക്രട്ടറി ബൈജു മേനോന്‍ അഭ്യര്‍ത്ഥിച്ചു.


Other News in this category



4malayalees Recommends