കാനഡയിലേക്കുള്ള ട്രാവല്‍ വിസ അപേക്ഷകള്‍ക്ക് മേല്‍ ആലിപേയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കല്‍; ഇമിഗ്രേഷന്‍ മിനിസ്ട്രിയുടെ നീക്കത്തിലുള്ള ആശങ്ക ശക്തമാകുന്നു

കാനഡയിലേക്കുള്ള ട്രാവല്‍ വിസ അപേക്ഷകള്‍ക്ക് മേല്‍ ആലിപേയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കല്‍; ഇമിഗ്രേഷന്‍ മിനിസ്ട്രിയുടെ നീക്കത്തിലുള്ള ആശങ്ക ശക്തമാകുന്നു
ചൈനീസ് മൊബൈല്‍ ആപ്പായ ആലിപേയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ വിസ അപേക്ഷകള്‍ക്ക് മേല്‍ സ്വീകരിക്കാനുള്ള കാനഡ ഇമിഗ്രേഷന്‍ മിനിസ്ട്രിയുടെ തീരുമാനത്തിലുള്ള ആശങ്ക ശക്തമായി ചൈനീസ് പൗരന്‍മാര്‍ കാനഡയിലേക്കുള്ള ട്രാവല്‍ വിസകള്‍ക്കായി അപേക്ഷിക്കുമ്പോഴുള്ള തെളിവായി അതായത് ട്രസ്റ്റ് വര്‍ത്തിനെസും അവര്‍ ചൈനീസ് പൗരന്‍മാരാണെന്ന് സ്ഥിരീകരിക്കുന്നതിനുമാണ് ആലിപേയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ ഇമിഗ്രേഷന്‍ മിനിസ്ട്രി തീരുമാനിച്ചിരിക്കുന്നത്. ഇത് എത്രത്തോളം വിശ്വാസ്യമാണെന്ന ഉത്കണ്ഠയാണ് പലതുറകളില്‍ നിന്നുമുയര്‍ന്നിരിക്കുന്നത്.

ഇത്തരം വിസകള്‍ക്കുള്ള അപേക്ഷകര്‍ സാമ്പത്തികമായി സുസ്ഥിരതയുള്ളവരാണെന്ന് സ്ഥിരീകരിക്കാനും ഇത്തരം റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ കുടിയേറ്റ മന്ത്രാലയം തീരുമാനിച്ചിരുന്നു. ചൈനീസ് റീട്ടെയിലിംഗ് ഭീമനായ ആലിബാബയുടെ ഫിനാന്‍ഷ്യല്‍ വിംഗാണ് ആലിപേ നടത്തുന്നത്. ചൈനയിലെ കാഷ്‌ലെസ് സമൂഹത്തില്‍ പെട്ട 900 മില്യണ്‍ യൂസര്‍മാരാണ് ആഗോളതലത്തില്‍ നിലവില്‍ ആലിപേ ഉപയോഗിച്ച് വരുന്നത്. എന്നാല്‍ ഈ അടുത്ത കാലം വരെ കാനഡയിലേക്കുള്ള വിസകള്‍ക്കായി ചൈനക്കാര്‍ അപേക്ഷിക്കുമ്പോള്‍ ആലിപേയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ തെളിവായി പരിഗണിച്ചിരുന്നില്ല.

മറ്റ് മൊബൈല്‍ പേമെന്റ് ആപ്പുകളായ ഗൂഗിള്‍ അല്ലെങ്കില്‍ ആപ്പിള്‍ പേ എന്നിവയ്ക്ക് സമാനമായിട്ടാണ് ആലിപേയും പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ ഇത് ഒരു ഓപ്ട്-ഇന്‍ ക്രെഡിര്‌റ് റാങ്കിംഗ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നുണ്ട്. 350നും 950നും ഇടയിലുള്ള സ്‌കോറാണ് ഈ ആപ്പ് ജനറേറ്റ് ചെയ്യുന്നത്. ഹൈ റാങ്കിംഗ് യൂസര്‍മാര്‍ക്കായി പ്രവിലേജുകളും ഇത് അനുവദിക്കുന്നുണ്ട്. അതായത് ഡിപ്പോസിറ്റുകളില്ലാതെ ഒരു ബൈക്ക് ബുക്ക് ചെയ്യല്‍ അല്ലെഹ്കില്‍ ഹോട്ടല്‍ ബുക്ക് ചെയ്യല്‍ തുടങ്ങിയവ അനുവദിക്കുന്നുവെന്നതാണ് ഈ പ്രിവിലേജുകള്‍ക്ക് ഉദാഹരണം.




Other News in this category



4malayalees Recommends