ക്യൂബെക്ക് ഈ വര്‍ഷം 42,000 പേര്‍ക്ക് പുതിയ പിആര്‍ അനുവദിക്കുന്നതിനുള്ള നീക്കം തിരുതകൃതിയാക്കി; 59 ശതമാനം പേരും എത്തുന്നത് എക്കണോമിക്ക് പ്രോഗ്രാമുകളിലൂടെ; ഇങ്ങനെയെത്തുന്ന 23,450 പേരില്‍ 19,500 പേര്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍

ക്യൂബെക്ക് ഈ വര്‍ഷം 42,000 പേര്‍ക്ക് പുതിയ പിആര്‍ അനുവദിക്കുന്നതിനുള്ള നീക്കം തിരുതകൃതിയാക്കി; 59 ശതമാനം പേരും എത്തുന്നത് എക്കണോമിക്ക് പ്രോഗ്രാമുകളിലൂടെ; ഇങ്ങനെയെത്തുന്ന 23,450 പേരില്‍ 19,500 പേര്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍

ഈ വര്‍ഷം 42,000 പേര്‍ക്ക് പുതിയ പെര്‍മനന്റ് റെസിഡന്‍സി നല്‍കുന്നതിനുള്ള നീക്കം ക്യൂബെക്ക് തിരുതകൃതിയാക്കി. ഇത്തരത്തില്‍ പ്രവിശ്യയിലേക്കെത്തുന്ന ഭൂരിഭാഗം പേരും ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രോം അടക്കമുള്ള എക്കണോമിക് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലൂടെ ആയിരിക്കും. 24,800 സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും 2019ലെ ഇമിഗ്രേഷന്‍ പ്ലാന്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ക്യൂബെക്ക് ഉറപ്പേകിയിരുന്നു.



ഇത്തരത്തിലെത്തുന്ന 59 ശതമാനം പേരും എക്കണോമിക്ക് പ്രോഗ്രാമുകളിലൂടെ ആയിരിക്കുമെന്നും പ്രവിശ്യ വിശദീകരിക്കുന്നു. അതായത് ഇവരില്‍ 23,450 പേര്‍ എക്കണോമിക്ക് പ്രോഗ്രാമുകളിലൂടെയായിരിക്കും ഇവിടേക്കെത്തുന്നത്. ഇവരില്‍ 19,500 സ്‌കില്‍ഡ് വര്‍ക്കര്‍മാരും ഉള്‍പ്പെടുന്നു. 2019ലേക്ക് ലക്ഷ്യമിട്ടിരിക്കുന്ന ബിസിനസ് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലൂടെയെത്തുന്നവര്‍ 3200 പേരായിരിക്കും. ക്യൂബെക്ക് ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാം, ക്യൂബെക്ക് എന്റര്‍പ്രണര്‍ പ്രോഗ്രാം, ക്യൂബെക്ക് സെല്‍ഫ് എംപ്ലോയ്മെന്റ് വര്‍ക്കര്‍ പ്രോഗ്രാം എന്നിവ ഈ ബിസിനസ് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലുള്‍പ്പെടുന്നു.


കെയര്‍ ഗിവേര്‍സ്, മറ്റുള്ളവര്‍ എന്നിവ പോലുള്ള മറ്റ് ഇമിഗ്രേഷന്‍ കാറ്റഗറികളിലൂടെയെത്തുന്നവര്‍ 750 പേരായിരിക്കും. ശേഷിക്കുന്ന 16,550 പെര്‍മനന്റ് റെസിഡന്റുമാരെത്തുന്നത് ഫാമിലി സ്പോണ്‍സര്‍ഷിപ്പ്, റെഫ്യൂജീ, മറ്റ് ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ എന്നിവയിലൂടെയായിരിക്കും. ക്യൂബെക്ക് സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റ്സിലൂടെ ക്യൂബെക്ക് 20,200നും 24,800നും ഇടയിലുള്ളവരെയാണ് കൊണ്ടു വരാന്‍ ലക്ഷ്യമിടുന്നത്.

Other News in this category



4malayalees Recommends