ഇത് ജീവിതമാണ്, ഞാന്‍ ഇടുന്ന ഡ്രസ്സ് നോക്കുന്നവരോട് ഒന്നേ പറയാനൊള്ളൂ ; ഒരു കണ്ണീര്‍ കുറിപ്പ്

ഇത് ജീവിതമാണ്, ഞാന്‍ ഇടുന്ന ഡ്രസ്സ് നോക്കുന്നവരോട് ഒന്നേ പറയാനൊള്ളൂ ; ഒരു കണ്ണീര്‍ കുറിപ്പ്
കാന്‍സര്‍ രോഗ ബിധയിലും പ്രണയിനിയുടെ കൈപിടിച്ച് ഒപ്പം നിന്ന നിലമ്പൂര്‍ സ്വദേശി സച്ചിന്റെ ജീവിതം ഏറെ ചര്‍ച്ചയായിരുന്നു. പ്രണയിനിക്ക് കാന്‍സറെന്ന് തിരിച്ചറിഞ്ഞ സച്ചിന്‍ വേര്‍പിരിയില്ലെന്ന് തീരുമാനിച്ചു.മാര്‍ബിള്‍ പണിക്കാരനായ സച്ചിന്‍ കഴിഞ്ഞ സെപ്തംബറിലാണ് യുവതിയെ വിവാഹം കഴിച്ചത്. രോഗം ബാധിതയാകാന്‍ പ്രാര്‍ത്ഥിച്ചവരോട് നന്ദി പറയുന്ന സച്ചിന്‍ ചില സങ്കടങ്ങളും പങ്കുവച്ചിട്ടുണ്ട്

സച്ചിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ

പ്രിയപ്പെട്ട സ്‌നേഹിതരെ.. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നു..ഇന്നലെ ഡോക്ടര്‍ വി.പി. ഗംഗാധരന്‍ സാറിനെ കണ്ടിരുന്നു., 12ാം കീമോക്ക് വന്നതാണ്., 2 ടെസ്റ്റ് ചെയ്തിരുന്നു അതിന്റെ റിസള്‍ട്ട് സാറിനെ കാണിച്ചു.. വളരെ സന്തോഷം പകരുന്ന വാക്കുകള്‍ ആണ് കേള്‍ക്കാന്‍ പറ്റിയത്.. ഭവ്യക്ക് ഇപ്പോള്‍ വന്ന അസുഖം നോര്‍മല്‍ ആയിരിക്കുന്നു.. 14ലോ16 കീമോയില്‍ നിര്‍ത്താന്‍ ചാന്‍സ് ഉണ്ട്. അതുകഴിഞ്ഞാല്‍ മരുന്നാണ് എന്നു തോന്നുന്നു.

അഞ്ഇതു ജീവിതമാണ് നാളെ എന്തു സംഭവിക്കും എന്നു ആര്‍ക്കും അറിയില്ല. അഞ്ചു കൊല്ലത്തിനുള്ളില്‍ അസുഖം വരാതെ നോക്കണം വന്നാല്‍. ജീവിതകാലം മുഴുവനും ട്രീറ്റ്‌മെന്റ് വേണമെങ്കിലും ഒരു വലിയ കടമ്പ തീര്‍ന്നപോലെ.. സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നുകൂടി അറിയാത്ത അവസ്ഥ, ഒന്നു പൊട്ടി കരയണം എന്നുണ്ട്., എന്തിനാണെന്ന് ചോദിച്ചാല്‍ ആരോടൊക്കെയ നന്ദിപറയുക… ഒരുപാട് പേരോട് കടപ്പാട് ഇന്‍ഡ് സഹായിച്ച, പ്രാര്‍ത്ഥിച്ച എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടും ജീവനുള്ള കാലം വരെ ഉണ്ടാവും..

ഇതിനിടയില്‍ എന്റെ വീടിന്റെ അടിയാധാരവും, പാസ്ബുക്കിന്റെ കോപ്പിയും, ഇടുന്ന ഡ്രസ്സിന്റെ കണക്കും നോക്കിവരുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു… ആരുടെയൊക്കെയോ സഹായം കൊണ്ടാണ് ഇതുവരെ എത്തിയത്. അവരുടെയിടയില്‍ തെറ്റിധാരണ ഇണ്ടാക്കി ആളുകളുടെ മുന്‍പില്‍ നല്ലപ്പുള്ള ചമഞ്ഞു നില്‍ക്കണമെന്ന് കരുതരുത്.., ഇതു ജീവിതമാണ് നാളെ എന്തു സംഭവിക്കും എന്നു ആര്‍ക്കും അറിയില്ല.. പാടത്തു പണിയെടുത്താല്‍ വരമ്ബതു കൂലികിട്ടും. തീര്‍ച്ച. സഹായിച്ചില്ലങ്കിലും.. ഉപദ്രവിക്കരുത്.

Other News in this category



4malayalees Recommends